special page

സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണം; കളക്ട്രേറ്റിന് മുന്നില്‍ ‘എലിക്കറി’ കഴിച്ച് കര്‍ഷകരുടെ പ്രതിഷേധം

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍

തൃച്ചി: കളക്ട്രേറ്റിന് മുന്നില്‍ എലിക്കറി കഴിച്ച് കര്‍ഷകരുടെ പ്രതിഷേധം. കൃഷിയില്‍ നഷ്ടം സംഭവിച്ച നാല്‍പ്പതോളം കര്‍ഷകരാണ് തമിഴ്‌നാട് തൃച്ചിയിലെ കളക്ട്രേറ്റിന് മുന്നില്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കര്‍ഷകരില്‍ ചിലര്‍ എലിക്കറി കഴിച്ചപ്പോള്‍ മറ്റു ചിലര്‍ ചത്ത എലിയെ വായില്‍ കടിച്ച് പിടിച്ചാണ് പ്രതിഷേധം നടത്തിയത്. എലിയിറച്ചി നിറച്ച പാത്രങ്ങള്‍ നിലത്തുരുട്ടിയും മറ്റു ചില കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങളുടെ കൃഷി നഷ്ടത്തിലാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും നല്‍കിയത്. എന്നാല്‍ ഞങ്ങളുടെ പരാതി കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍ ചെയ്തതെന്ന് കര്‍ഷകര്‍ പറഞ്ഞു.

കൃഷിയില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും, കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്നുമുള്ള ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചു. കൃഷി നാശത്തെത്തുടര്‍ന്ന് 47 കര്‍ഷകരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകരില്‍ ചിലര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top