സന്തോഷ് ട്രോഫി; കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം (ഫയല്‍ ചിത്രം)

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ഗാലറിയിലെ മിനുക്കു പണികള്‍, വിഐപി പവലിയന്‍ നവീകരണം, ഗ്രൗണ്ടിന് സമീപം വൃത്തിയാക്കല്‍ എന്നീ പ്രവര്‍ത്തികളാണ് നടക്കുന്നത്. ഗ്രൗണ്ട് ഒരുക്കുന്ന ജോലികളും ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ട്. സേഠ് നാഗ്ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോളിന് ശേഷം ആദ്യമായാണ് വലിയൊരു ടൂര്‍ണമെന്റിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്.

71 ആം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യാന്‍ഷിപ്പിന്റെ ദക്ഷിണ മേഖലാ യോഗ്യതാമത്സരങ്ങള്‍ ജനുവരി അഞ്ച് മുതല്‍ 10 വരെയാണ് കോഴിക്കോട് നടക്കുക. ഇതിനു മുമ്പ് 2005 നവംബറിലായിരുന്നു സന്തോഷ് ട്രോഫി മത്സരങ്ങള്‍ കോഴിക്കോട്ട് നടന്നത്. കേരളം, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും തമിഴ്‌നാട്, സര്‍വിസസ്, തെലങ്കാന, ലക്ഷദ്വീപ് എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലുമാണ് മത്സരിക്കുന്നത്.

ഉച്ചക്ക് 2.30നും വൈകിട്ട് 4.30നുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തെലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. മത്സരത്തിനെത്തുന്ന ടീമുകള്‍ക്ക് പരിശീലനം നടത്തുന്നതിനായി മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയം, ദേവഗിരി കോളജ് ഗ്രൗണ്ട്, ഫറോക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവടെങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മത്സരം കാണുന്നതിനായി കാണികള്‍ക്ക് സൗജന്യ പ്രവേശനമാണ് അനുവദിച്ചിട്ടുള്ളത്.

ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും. വി. പി ഷാജിയുടെ കീഴിലാണ് ടീം പരിശീലനം നടത്തുന്നത്. കേരളം മുന്നേറിയാല്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കും കോഴിക്കോട് വേദിയാകുമൊണ് പ്രതീക്ഷിക്കുത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top