ദൈവത്തെ അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും എവിടെയാണ്?

ദൈവത്തെ അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും നമുക്ക് ചുറ്റുമുള്ള മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ആണ്. ഈ ആശയവുമായി വരികയാണ് സുസു എന്ന സുജിത്ത് സുരേന്ദ്രയുടെ ഹ്രസ്വ ചിത്രം ഇന്‍ സെര്‍ച്ചിംഗ് ഓഫ് ഗോഡ്. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ പാറമേക്കാവ് അമ്പലത്തിന്റെ മുന്‍പില്‍ കണ്ട കാഴ്ച്ചയില്‍ നിന്നാണ് ഹ്രസ്വ ചിത്രത്തിന്റെ ആശയം സുസുവിന്റെ മനസ്സിലേക്ക് കടന്ന് വരുന്നത്.

തൊട്ടടുത്ത് പട്ടിണി കിടക്കുന്നവരെ കാണാതെ ക്ഷേത്രത്തിന്റെ കാണിക്കയില്‍ പണമിടുന്ന മനുഷ്യന്റെ സ്വഭാവ വൈരുധ്യത്തെയാണ് ഈ ചിത്രം ചോദ്യം ചെയ്യുന്നത്. സംഭാഷണങ്ങള്‍ ഒന്നുമില്ലെന്നതാണ് ചിത്രത്തിന്റെ സവിശേഷത. സംഭാഷണങ്ങള്‍ക്കപ്പുറം ചിത്രത്തിലെ രംഗങ്ങള്‍ സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്നുണ്ട്. എട്ട് മിനുറ്റിനുള്ളില്‍ വലിയൊരു ആശയമാണ് ചിത്രം പറഞ്ഞ് വയ്ക്കുന്നത്. വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ ദെെവവും സത്യവുമെന്നും ഈ ഹ്രസ്വ ചിത്രം നമ്മെ ഓര്‍പ്പിക്കുന്നു. മാസ്റ്റർ നിവേദ് , അമൃത ആനന്ദ് , വിഷ്ണു ദത്ത് , പദ്മരാജ് കുത്തിയതോട് , തോമസ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മാസ്റ്റര്‍ നിവേദിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

ചിത്രത്തിന്റെ ആശയവും ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ സുസു തന്നെയാണ്. ലിജോ പുത്തന്‍കുളം, വിപിന്‍രാജ് എന്നിവരാണ് സംവിധാന സഹായികള്‍. മനീഷ് മുരളീധരന്റേയും അനന്ദുവിന്റേതുമാണ് ഡിഓപി. മ്യൂസിക് ആന്‍ഡ് സൗണ്ട് സച്ചിന്‍ രാജും കലാസംവിധാനം ജോണ്‍സന്‍ ജെയിംസ് , അക്ഷയ് എന്നിവരും കൈകാര്യം ചെയ്യുന്നു. അശ്വതി കൃഷ്ണ, ബിന്യ, ബിന്ദു എന്നിവരാണ് മേക്കപ്പ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഹ്രസ്വ ചിത്രം കാണാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top