special page

ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സമയപരിധി നീട്ടി

പ്രതീകാത്മക ചിത്രം

ദുബായ്: ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ഹെല്‍ത്ത് അതോറിറ്റി. ജനുവരി ഒന്നിന് ശേഷവും ഇന്‍ഷുറന്‍സ് കമ്പനികള്‍ അപേക്ഷ സ്വീകരിക്കും. അതേസമയം, എത്ര കാലത്തേക്കാണ് സമയപരിധി നീട്ടിയിരിക്കുന്നത് എന്ന് ഡിഎച്ച്എ വ്യക്തമാക്കിയിട്ടില്ല.

ദുബായി വിസയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയാണ് ഡിഎച്ച്എ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യനാളുകളിലും ഇന്‍ഷുറന്‍സ് അപേക്ഷകള്‍ കമ്പനികള്‍ സ്വീകരിക്കും എന്നാണ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്‍ഷുറന്‍സ് കമ്പനികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിരക്ക് മൂലം വ്യക്തിഗത ഇന്‍ഷുറന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നത് ഭൂരിഭാഗം കമ്പനികളും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പലര്‍ക്കും സമയപരിധി തീരുംമുന്‍പ് ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇക്കാരണത്താലാണ് ഡിസംബര്‍ മുപ്പത്തിയൊന്നിന് ശേഷവും അപേക്ഷകള്‍ സ്വീകരിക്കുന്നതെന്ന് ദുബായി ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.

എണ്‍പതിനായിരത്തോളം പേര്‍ ഇനിയും ദുബായില്‍ ഇന്‍ഷുറന്‍സ് എടുക്കാനുണ്ടെന്നാണ് കണക്ക്. ഇത് രണ്ടാം തവണയാണ് ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി ഡിഎച്ച്എ നീട്ടിനല്‍കുന്നത്. ആദ്യം സമയപരിധി ജൂണ്‍ മുപ്പതായിരുന്നു. പിന്നീടാണ് ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ നീട്ടിയത്. അതേസമയം എത്രനാളേത്തെക്കാണ് സമയപരിധി നീട്ടിയിരിക്കുന്നത് എന്ന് ഡിഎച്ച്എ വ്യക്തമാക്കിയിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top