special page

നാദിര്‍ഷായുടെ അടുത്ത ചിത്രത്തില്‍ നായകന്‍ ആരാണെന്നറിഞ്ഞാല്‍ ഞെട്ടും

നാദിര്‍ ഷായും മമ്മൂട്ടിയും

അമര്‍ അക്ബര്‍ അന്തോണിയ്ക്കും കട്ടപ്പനയിലെ ഋത്വിക്ക് റോഷനും ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ചലച്ചിത്ര ലോകം. ഇപ്പോഴിതാ പുതിയ ചിത്രത്തെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ നാദിര്‍ഷായുടെ സ്വപ്‌ന സാഫല്യമാണ് പുതിയ പ്രൊജക്ട്.

ബെന്നി പി നായരമ്പലമാണ് നാദിര്‍ഷായുടെ പുതിയ ചിത്രത്തിനായി തൂലിക ചലിപ്പിക്കുന്നത്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയുന്നത്. നിര്‍മ്മാതാവും റെഡിയാണത്രെ. നായകനായി തെരഞ്ഞെടുത്തത് മലയാളത്തിലെ മെഗാതാരമായ മമ്മൂട്ടിയെയാണ്.

കോമഡിയുടെ മേമ്പൊടിയോടെയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് അണിയറ വിവരം. പേരും മറ്റ് വിവരങ്ങളും പിന്നീട് പുറത്തു വിടും. മോഹന്‍ലാലിനെ നായകനാക്കിയുള്ള ലാല്‍ ജോസിന്റെ പുതിയ ചിത്രമാണ് ബെന്നി പി നായരമ്പലത്തിന്റെ മറ്റൊരു പ്രൊജക്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top