തമിഴ് മക്കളുടെ ഓണ്‍ലൈന്‍ ‘ആക്രമണ’ത്തിന് ഇരയായി ടോളിവുഡ് താരം ആര്യ

ആര്യ
കഴിഞ്ഞ ദിവസം വരെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച തമിഴ് മക്കള്‍ ഇന്ന് കോപാകുലരായി തനിക്കെതിരെ തിരിയുന്ന കാഴ്ച കണ്ട് അമ്പരന്നു നില്‍ക്കുകയാണ് തമിഴിലെ സൂപ്പര്‍ താരം ആര്യ. തന്റെ ട്വിറ്ററിലൂടെ ചോദിച്ച ഒരു ചെറിയ ചോദ്യമാണ് ആര്യയ്ക്ക് ഈ ദുരവസ്ഥ സമ്മാനിച്ചത്.
ജല്ലിക്കെട്ട് എന്നാല്‍ എന്താണ്? (What is Jallikattu?) എന്നാണ് ആര്യ ട്വിറ്ററില്‍ ചോദിച്ചത്. തങ്ങളിലെ ‘തമിഴ് ബോധം’ ഉണര്‍ന്നതോടെ ആര്യയ്ക്കെതിരെ തമിഴ് മക്കള്‍ നടത്തിയത് അക്ഷരാര്‍ത്ഥത്തില്‍ ആക്രമണം തന്നെയാണ്.

What is #Jallikattu ?????? https://t.co/TE15vMM1kT
— Arya (@arya_offl) December 22, 2016
ഇത്രയും കാലം തമിഴ്നാട്ടില്‍ ജീവിച്ചിട്ടും ജെല്ലിക്കെട്ട് എന്താണെന്ന് അറിയില്ലേ എന്നാണ് ആര്യയ്ക്ക് നേരെ ഉയരുന്ന ചോദ്യം. ആര്യയോട് ഇത് ചോദിക്കുന്നതിനൊപ്പം മലയാളികള്‍ക്കിട്ട് കൊട്ടാനും തമിഴ് മക്കള്‍ മറന്നില്ല. ‘ഒടുവില്‍ മലയാളികളുടെ തനി സ്വഭാവം കാണിച്ചുവല്ലേ?’ എന്നാണ് ആര്യയോടുള്ള മറ്റൊരു ചോദ്യം. ജന്മം കൊണ്ട് മലയാളിയാണ് ആര്യ എന്നതാണ് ഇതിന് കാരണം.
എന്നാല്‍ ചെന്നൈ ആണ് ആര്യയുടെ പോറ്റമ്മ. മലയാളത്തില്‍ വല്ലപ്പോഴും സിനിമ ചെയ്യാറുണ്ടെങ്കിലും തമിഴ് തന്നെയാണ് ആര്യയുടെ തട്ടകം. പല സിനിമകളിലും ആര്യ തന്നെ ജെല്ലിക്കെട്ട് അവതരിപ്പിച്ചിട്ടുണ്ടെന്നും ചിലര്‍ ആര്യയെ ചിത്രം സഹിതം ഓര്‍മ്മിപ്പിക്കുന്നു.
@arya_offl இந்த சீன் ல நடிக்கும்போது
இயக்குனர் ட்ட ஒரு வார்த்தை
இத பத்தி கேட்டுருக்கலாமே
ட்ரைனிங்ல அப்டி என்னத்தான் கிழிச்ச?? pic.twitter.com/NZ2W2zUyhL
— கவிஞன் மோக்கியா (@RameshWrits) December 23, 2016
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക