‘മക്കള്‍ക്കൊപ്പം എന്നും ഞങ്ങളുണ്ടാകും’; വിവാഹ മോചിതരായ ഹൃത്വിക് റോഷനും സുസൈനും പുതുവര്‍ഷം ആഘോഷിക്കുന്നത് ഒന്നിച്ച്

സുസൈന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം

ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യയായിരുന്ന സുസൈനും തമ്മില്‍ വേര്‍പിരിഞ്ഞിട്ട് അധികം നാളായിട്ടില്ല. 2000 ഡിസംബര്‍ 20ന് പൂവിട്ട ആ ദാമ്പത്യം 14 വര്‍ഷങ്ങള്‍ നീണ്ടുനിന്നു. വേര്‍പിരിഞ്ഞെങ്കിലും തങ്ങള്‍ക്കിടയിലെ സൗഹൃദം എന്നും കാത്തു സൂക്ഷിക്കുന്നവരാണ് ഇവരെന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഇരുവരും ‘ഒന്നിച്ചിരിക്കുകയാണ്’.

വിവാഹ മോചിതരായെങ്കിലും മക്കള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന് ഇരുവരും നേരത്തതന്നെ പറഞ്ഞ കാര്യമാണ്. ഇതു തന്നെയാണ് ഈ പുതുവര്‍ഷത്തിലും സംഭവിക്കുന്നത്. മക്കള്‍ക്ക് വേണ്ടി സുസൈനും ഹൃത്വിക്കും ദുബായിലാണ് ഒത്തു ചേര്‍ന്നിരിക്കുന്നത്. മക്കള്‍ക്കൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പങ്കു വെച്ചത് സുസൈന്‍ തന്നെയാണ്.

അതിനിടെ ഹൃത്വിക് റോഷനും സുസൈനും തമ്മില്‍ വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് സുസൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെ ഈ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top