ഗള്‍ഫ് നാടുകളിലെ എടിഎമ്മുകളും സുരക്ഷാ ഭീഷണിയിലോ? വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചതായി കണ്ടെത്തി

പ്രതീകാത്മക ചിത്രം

ജിദ്ദ: സൗദിയിലെ ത്വായിഫില്‍ വീണ്ടും എടിഎമ്മില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. ഇടപാട് നടത്താന്‍ എടിഎം കൗണ്ടറിലെത്തിയ സൗദി പൗരനാണ് വിവരങ്ങള്‍ ചോര്‍ത്തുവാനായി ഉപകരണങ്ങള്‍ ഘടിപ്പിച്ചതായി കണ്ട് അധികൃതരെ വിവരമറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സൗദിയിലെ ത്വായിഫില്‍ മൂന്ന് എടിഎമ്മുകളില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമങ്ങള്‍ നടന്നതായി കണ്ടെത്തി. പ്രമുഖ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടത്തിയതായി കണ്ടെത്തിയത്. സൗദി പൗരന്‍ ഇടപാട് നടത്തുവാനായി ഒരു എടിഎമ്മില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഏതാനും ഉപകരണങ്ങള്‍ എടിഎമ്മില്‍ ഘടിപ്പിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് എത്തിയ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടു.

പൊലീസ് സംഭവ സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് മൊത്തം മൂന്ന് എടിഎമ്മുകളില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമങ്ങള്‍ നടന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു മുമ്പും ത്വായിഫില്‍ എടിഎമ്മില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top