special page

വനിതാ പൊലീസുകാരിയുമായി സ്റ്റേഷനില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പൊലീസുകാരന്റെ ജോലി പോയി; പൊലീസുകാരിയ്ക്ക് ശാസന മാത്രം

പ്രകീകാത്മക ചിത്രം

ലണ്ടന്‍: ഡ്യൂട്ടി സമയത്ത് വനിതാ പൊലീസുകാരിയുമായി പൊലീസ് സ്റ്റേഷനില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പൊലീസുകാരന്റെ ജോലി പോയി. സംഭവത്തിലുള്‍പ്പെട്ട വനിത പൊലീസുകാരിയ്‌ക്കെതിരായ നടപടി ശാസനയിലൊതുക്കി. ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റര്‍ സിറ്റി പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. സ്റ്റേഷനില്‍ ആരുമില്ലാത്ത സമയത്താണ് ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.

സംഭവം നടന്ന് മാസങ്ങള്‍ക്കിപ്പുറം വനിതാ പൊലീസുകാരി തന്റെ മേലുദ്യോഗസ്ഥനോട് കുറ്റം ഏറ്റുപറഞ്ഞപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് വിശദമായ അന്വേഷണമാണ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയത്. ചോദ്യം ചെയ്യലും മൊഴിയെടുക്കലുമെല്ലാമായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ചെയ്തു.

ഡ്യൂട്ടി സമയത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിലൂടെ ഗൗരവമേറിയ കുറ്റമാണ് ഇരുവരും ചെയ്തിരിക്കുന്നത് എന്നാണ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറയുന്നത്. നടപടിയായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പൊലീസുകാരനെ സേനയില്‍ നിന്ന് പുറത്താക്കുകയും വനിതാ പൊലീസിനെ ശാസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കുറ്റം മാത്രം കൊണ്ടല്ല പൊലീസുകാരനെ പുറത്താക്കിയത് എന്നാണ് വിവരം. വേറേയും ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉണ്ടത്രെ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top