special page

സൗദിയില്‍ പെട്രോള്‍, ഡീസല്‍ ഉപയോഗത്തില്‍ വന്‍വര്‍ധനവ്

ഫയല്‍ ചിത്രം

ജിദ്ദ: സൗദിയില്‍ പെട്രോള്‍, ഡീസല്‍ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദിവസവും 811 ബാരല്‍ എണ്ണയാണ് സൗദിയില്‍ വാഹനാവശ്യത്തിന് ഉപയോഗിക്കുന്നത്. 2030 ആകുമ്പോഴേക്കും സൗദിയിലെ വാഹനങ്ങള്‍ക്ക് പതിനെട്ട് ദശലക്ഷത്തിലധികം ബാരല്‍ എണ്ണ വേണ്ടിവരുമെന്നുമാണ് വേള്‍ഡ് എനര്‍ജി ഫോറം നടത്തിയ പഠനത്തില്‍ പറയുന്നത്.

സൗദിയില്‍ എണ്ണ ഉപയോഗം വര്‍ധിക്കുന്നതായി വേള്‍ഡ് എനര്‍ജി ഫോറം നടത്തിയ പഠനത്തില്‍ പറയുന്നു. ലോകത്ത് നിലവില്‍ എണ്ണ ഉത്പാദനത്തില്‍ 11 ശതമാനം കുറവ് രേഖപ്പെടുത്തുമ്പോഴും സൗദിയില്‍ എണ്ണ ഉപയോഗം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 25 വര്‍ഷത്തിനിടയില്‍ സൗദിയില്‍ മറ്റ് രാജ്യങ്ങളേക്കാളേറെ എണ്ണ ഉപയോഗം കൂടിയിരിക്കുകയാണ്.

12 ദശലക്ഷം വാഹനങ്ങള്‍ക്കായി ദിവസവും 811 ബാരല്‍ എണ്ണയാണ് സൗദിയില്‍ ഉപയോഗിക്കുന്നതെന്നാണ് സൗദി ഊര്‍ജ സംരക്ഷണ കേന്ദ്രം പറയുന്നത്. ആകെയുള്ള എണ്ണ ഉപയോഗത്തിന്റെ 23 ശതമാനമാണിത്. സൗദിയിലെ വാഹനങ്ങളില്‍ 82 ശതമാനം ചെറുകിട വാഹനങ്ങളാണ്. സൗദിയിലെ വാഹനങ്ങളില്‍ കൂടുതലും 20 വര്‍ഷം കഴിഞ്ഞ പഴയ വാഹനങ്ങളാണ്. ഇത് ഏകദേശം 22 ദശലക്ഷം വരും. ദിനംപ്രതി വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. 2030 ആകുമ്പോള്‍ സൗദിയിലെ വാഹനങ്ങളുടെ എണ്ണം 26 ദശലക്ഷമാകുമെന്നും ഇതിനായി പതിനെട്ട് ദശലക്ഷത്തിലധികം ബാരല്‍ എണ്ണ വേണ്ടിവരുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top