ഞങ്ങടെ സൈറ്റ് തൊട്ട് കളിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതിയോ, മലയാളീ ഡാ; ഇന്ന് ഹാക്ക് ചെയ്യപ്പെട്ടത് 34 പാക് സര്‍ക്കാര്‍ സൈറ്റുകള്‍

കൊച്ചി: കേരളത്തിലെ എയര്‍പോര്‍ട്ടുകളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പകരമായി പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത് തുടരുന്നു. ഇന്നലെ സിയാല്‍കോട്ട് വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ തുടര്‍ച്ചയായി ഇന്ന് ഹാക്ക് ചെയ്തിരിക്കുന്നത് 36 പാക് വെബ്‌സൈറ്റുകളാണ്. ഡി ഗ്രേഡ് ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയത പാക് ഹാക്കര്‍മാരോട്  മലയാളി ഹാക്കര്‍മാര്‍ പകരം വീട്ടിയത് പാകിസ്താന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സൈറ്റുകള്‍ ഹാക്ക് ചെയ്തു കൊണ്ടാണ്.

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സാണ് ഇന്നലെ ഹാക്കിങ്ങ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ഹാക്കിങ്ങിന് നേതൃത്വം നല്‍കിയിരിക്കുന്നത് കേരളാ സൈബര്‍ വാരിയേഴ്‌സാണ്. ഹാക്കിയത് ഡി ഗ്രേഡ് സൈറ്റ് ആണെങ്കിലും കളിച്ചത് കേരളത്തില്‍ വന്നാണ്. കിട്ടിയതിനേക്കാള്‍ കൂടുതല്‍ തിരിച്ചു കൊടുക്കുന്നത് മലയാളികള്‍ക് പണ്ടേ ഉള്ള സ്വഭാവം ആണ്. അപ്പോള്‍ ഇന്നലെ നിര്‍ത്തിയടത്തു നിന്ന് നമുക്ക് തുടങ്ങാം അല്ലെ എന്നുപറഞ്ഞു കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പാക് സൈറ്റുകളുടെ വിവരങ്ങള്‍ കേരളാ സൈബര്‍ വാരിയേഴ്‌സിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ഹാക്ക് ചെയ്യപ്പെട്ടവയില്‍ പാകിസ്താന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള രണ്ട് സൈറ്റുകളും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 34 വെബ്‌സൈറ്റുകളുമാണ് ഹാക്ക് ചെയ്തിരിക്കുന്നത്. സുരക്ഷയൊരു മിഥ്യയാണെന്ന മുന്നറിയിപ്പുമായാണ് സൈബര്‍ വാരിയേഴ്‌സിന്റെ ഹാക്കിങ്. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ ഇന്നലെ മലയാള സിനിമാ താരങ്ങളെ അവതരിപ്പ് അല്‍പം രസകരമായിട്ടായിരുന്നു ഹാക്കിങ്ങ് എങ്കില്‍ ഇന്ന് മലയാളികള്‍ ദേശസ്‌നേഹമാണ് പാക് സൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വന്ദേമാതരം പാട്ടിനോടൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റ കരുത്ത് വിളിച്ചോതുന്ന നിരവധി ചിത്രങ്ങളും പാക് സെറ്റുകളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പകരമായി കൂടുതല്‍ പാക് സൈറ്റുകള്‍ ഹാക്ക് ചെയ്യുമെന്ന മുന്നറിയിപ്പും മലയാളി ഹാക്കര്‍മാര്‍ നല്‍കുന്നു.

കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവാളത്തിന്റെ സൈറ്റ് ഹാക്ക്‌ചെയ്തത്. തങ്ങല്‍ അപരാജിതരാണെന്നും പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്നും വിശേഷിപ്പിച്ചായിരുന്നു ഹാക്കിങ്ങ്. ഹാക്കിങ്ങിനെ തുടര്‍ന്നുണ്ടായ താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ക്ക് ശേഷം ബുധനാഴ്ച്ച രാത്രിയോടെ സൈറ്റ് പൂര്‍വസ്ഥിതിയില്‍ എത്തിച്ചിരുന്നു

ഹാക്കിയത് ഡി-ഗ്രേഡ് സൈറ്റ് ആണെങ്കിലും കളിച്ചത് കേരളത്തിൽ വന്നാ..കിട്ടിയതിനേക്കാൾ കൂടുതൽ തിരിച്ചു കൊടുക്കുന്നത് മലയാളികൾക…

Posted by Kerala Cyber Warriors on Thursday, December 29, 2016

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top