കോഹ്ലി- അനുഷ്‌ക പ്രണയജോഡികളുടെ വിവാഹനിശ്ചയം രഹസ്യമായി നടന്നതായി റിപ്പോര്‍ട്ട്


ബംഗലൂരു: വിരാട് കോഹ്ലി- അനുഷ്‌ക ശര്‍മ്മ പ്രണയബന്ധത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. ഇരുവരുടേയും പ്രണയബന്ധത്തിലെ വിള്ളലുകളും തിരിച്ചുവരവുകളും വാര്‍ത്താ തലക്കെട്ടുകളായി. എന്നാല്‍ ഇരുവരുടേയും വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. ഇരുവരേയും കാണാന്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ എത്തിയതായും വാര്‍ത്തകളുണ്ട്. എന്നാല്‍  ഈ പുതുവര്‍ഷ ദിനത്തില്‍ ഒന്നിക്കാനാണ്  പ്രണയജോഡികള്‍ ഒരുങ്ങുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

പുതുവത്സരദിനത്തില്‍ ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയില്‍ വെച്ചാകും ചടങ്ങ് എന്നും വിവരമുണ്ട്.

വിവാഹ വാര്‍ത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ലെങ്കിലും അവരുടെ ഇന്‍സ്റ്റഗ്രാം പോസറ്റുകളില്‍ അക്കാര്യം വെളിപ്പെടുന്നുണ്ട്. സമീപകാലത്ത് അവധി ആഘോഷിച്ചതിന്റെ പോസ്റ്റുകള്‍ ഇരുവരും പങ്കുവെച്ചു.

കോഹ്ലി ഒരു ഫോട്ടോയും അനുഷ്‌ക ഒരു വിഡിയോയും. ഒന്നില്‍ പോലും രണ്ടുപേരുടെയും മുഖം ഒരുമിക്കുന്നില്ല. എന്നാല്‍ ഇരു ഫോട്ടോഗ്രാഫുകളിലും രണ്ട് പേരുടെ കയ്യിലും ഒരു രുദ്രാക്ഷ മാലയുണ്ട്. രണ്ട് ഫോട്ടോയിലെ പശ്ചാത്തലം സമാനവുമാണ്. ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വിവാഹവാര്‍ത്ത സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്.

ബോളിവുഡ്, ക്രിക്കറ്റ് രംഗത്തു നിന്നുള്ള വിവിധ വ്യക്തിത്വങ്ങള്‍ ചടങ്ങിനുണ്ടാകും. അനുഷ്‌കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം വിവാഹവേദിക്ക് സമീപത്തേക്ക് താമസം മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top