കനത്ത മഴയെ തുടര്‍ന്ന് ബൊളീവിയയില്‍ വെള്ളപ്പൊക്കം; എട്ട് പേര്‍ മരിച്ചു

ബൊളീവിയയിലുണ്ടായ വെള്ളപ്പൊക്കം

സുക്രെ, ബൊളീവിയ: അതിശക്തമായ മഴയെ തുടര്‍ന്ന് ബൊളീവിയയില്‍ വെള്ളപ്പൊക്കം ഉണ്ടായി. എട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ വിഭാഗം പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പടിഞ്ഞാറന്‍ ബൊളീവിയയിലാണ് മഴ കനത്ത പ്രഹരം ഏല്‍പ്പിച്ചത്. ഇവിടെയുള്ള അഞ്ച് പ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഭരണ തലസ്ഥാനമായ ലാ പാസും ഇതില്‍ പെടുന്നുണ്ട്.

25 വര്‍ഷത്തിനിടെയുണ്ടായ കനത്ത വരള്‍ച്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ അതിശക്തമായ മഴ ഉണ്ടായിരിക്കുന്നത്. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്.

വീഡിയോ:

DONT MISS