special page

മറ്റ് മതക്കാരുടെ അവകാശങ്ങള്‍ ലംഘിക്കാനാവില്ല; ബഹ്‌റിനില്‍ പന്നിമാംസം നിരോധിക്കണമെന്നുള്ള ഹര്‍ജി സര്‍ക്കാര്‍ തള്ളി


മാനമ: ബഹ്‌റിനില്‍ പന്നിയിറച്ചി നിരോധിക്കണമെന്ന ഹര്‍ജി സര്‍ക്കാര്‍ തള്ളി. രാജ്യത്ത് പന്നിയിറച്ചിയുടെ വില്‍പ്പനയും ഇറക്കുമതിയും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗമായ അബ്ദുള്ള ബിന്‍ ഹുവൈല്‍ നല്‍കിയ ഹര്‍ജിയാണ് സര്‍ക്കാര്‍ തള്ളിയതെന്ന് ബഹ്‌റിന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇസ്ലാം മത വിശ്വാസികളല്ലാത്ത ധാരാളം പേര്‍ ജീവിക്കുന്ന രാജ്യത്ത് നിരോധനം അസാധ്യമാണെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.

പന്നിയിറച്ചി ഭക്ഷിക്കാനുള്ള ഇതര മതസ്ഥരുടെ അവകാശത്തെ തള്ളാനാവില്ല. രാജ്യത്ത് എല്ലാ തരത്തിലുള്ള മാംസങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവയെല്ലാം ശുചിത്വ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ആറ് ലക്ഷത്തോളം വിദേശികളാണ് ബഹ്‌റിനില്‍ ഉള്ളത്. ജനസംഖ്യയുടെ ഏകദേശം പകുതിയില്‍ കൂടുതല്‍ വരുമിത്.

ഇസ്ലാമിക രാജ്യമായ ബഹ്‌റിനില്‍ ശരീയത്ത് നിയമമാണ് നടപ്പിലാക്കേണ്ടത്.  ശരീയത്ത് നിയമത്തില്‍ പന്നി മാംസം വിലക്കപ്പെട്ടതാണുള്ളതും ചൂണ്ടി കാട്ടിയായിരുന്നു പാര്‍ലമെന്റഗംത്തിന്റെ ഹര്‍ജി. എന്നാല്‍ ഹര്‍ജി സര്‍ക്കാര്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ തള്ളുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top