ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് ചെമ്പടക്ക് മികച്ച ജയം; പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്‌റ്റോക്ക് സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ രണ്ടാംസ്ഥാനത്ത്. പോയിന്റ് പട്ടികയിലെ പതിമൂന്നാം സ്ഥാനക്കാരായ സ്റ്റോക്ക് സിറ്റിയെ 4-1 നാണ് ലിവര്‍പൂള്‍ തകര്‍ത്ത് വിട്ടത്. ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു ലിവര്‍പൂള്‍ നാല് ഗോളുകള്‍ മടക്കിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

18 കളികളില്‍ നിന്ന് 40 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. അത്രയും തന്നെ കളികളില്‍ നിന്ന് 39 പോയിന്റുളള സിറ്റി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ 46 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളി തുടങ്ങി ആദ്യ പന്ത്രണ്ട് മിനുട്ടില്‍ തന്നെ സ്റ്റോക്ക് സിറ്റി ലിവര്‍പൂളിനെ ഞെട്ടിച്ച് ആദ്യ ഗോള്‍ നേടി. വാള്‍ട്ടേഴ്‌സണായിരുന്നു സ്റ്റേക്ക് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്.

ആദ്യം പ്രഹരം കിട്ടിയ ശേഷം ലിവര്‍പൂളിന്റെ കളി മാറുന്നതാണ് കണ്ടത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേ പോലെ ശ്രദ്ധിച്ച് ലിവര്‍പൂള്‍ പതിയെ കളം പിടിക്കാന്‍ തുടങ്ങി. ഇതിന്റെ ഫലമായി മുപ്പത്തിനാലാം മിനുട്ടില്‍ ആദം ലല്ലാന ആദ്യ ഗോള്‍ മടക്കി. ഇടവേളക്ക് പിരിയും മുമ്പ് തന്നെ ലീഡ് പിടിക്കാനും ചെമ്പടക്ക് സാധിച്ചു.

നാല്‍പത്തിനാലാം മിനുട്ടില്‍ ഫെര്‍മിനോയായിരുന്ന രണ്ടാം ഗോള്‍ നേടിയത്. പിന്നീട് അമ്പത്തി ഒന്നാം മിനുട്ടിലെ സെല്‍ഫ്‌ഗോളിലൂടെയും എഴുപതാം മിനുട്ടിലെ സ്റ്ററിഡിജിന്റെ ഗോളിലൂടെ ലിവര്‍പൂള്‍ ലീഡുയര്‍ത്തുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top