ബോളിവുഡിലെ മൂന്ന് ‘ഖാന്‍’മാരില്‍ ആരെയാണ് കൂടുതലിഷ്ടം? സണ്ണി ലിയോണ്‍ പറയുന്നു

സണ്ണി ലിയോണ്‍

ബോളിവുഡിലെ തിളങ്ങുന്ന നായികമാരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. സല്‍മാന്‍ ഖാനുമായി മുന്‍പ് ‘ബിഗ് ബോസി’ല്‍ വേദി പങ്കിട്ടിട്ടുണ്ടെങ്കിലും ബോളിവുഡിലെ മൂന്ന് ഖാന്‍മാരില്‍ ആരോടൊപ്പവും അഭിനയിക്കാന്‍ സണ്ണിയ്ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റായിസിലെ ഐറ്റം സോംഗിലൂടെ സണ്ണിയുടെ വിഷമം മാറിയിരിക്കുകയാണ്. മറ്റ് ‘ഖാന്‍’മാരുടെ ചിത്രത്തിലേക്കുള്ള വാതിലായിരിക്കും ഷാരൂഖിനൊപ്പമുള്ള റായിസ് എന്നാണ് സണ്ണിയുടെ പ്രതീക്ഷ.

ബോളിവുഡിലെ പ്രമുഖ നടന്‍മാര്‍ സണ്ണിയെ തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്നില്ലല്ലോ എന്ന ചോദ്യം മുന്‍പൊരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ സാക്ഷാല്‍ ആമിര്‍ ഖാന്‍ തന്നെ ഇതിന് മറുപടി പറഞ്ഞതോടെ ആ ചോദ്യം അവിടെ അവസാനിച്ചു. സണ്ണിയുടെ ഒപ്പം താന്‍ അഭിനയിക്കും എന്നാണ് ആമിര്‍ തുറന്ന് പറഞ്ഞത്.

എന്നല്‍ ബോളിവുഡിലെ കിംഗ് ഖാന്‍ ഉള്‍പ്പെടെയുള്ള മൂന്ന് ഖാന്‍മാരില്‍ ആരെയാണ് സണ്ണിക്ക് കൂടുതല്‍ ഇഷ്ടം? മുന്‍ നീലച്ചിത്ര താരം കൂടിയായ സണ്ണി ലിയോണ്‍ ഈ ചോദ്യത്തിന് മറുപടി പറയുന്നത് ഇങ്ങനെയാണ്.

‘ആദ്യം പരിചയപ്പെട്ടത് സല്‍മാനെയാണെങ്കിലും, ബിഗ് സ്‌ക്രീനില്‍ ആദ്യമായി ഒപ്പം അഭിനയിച്ചത് ഷാരൂഖ് ഖാനൊപ്പമാണ്. ആമിറിനൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ തല്‍ക്കാലം ഞാനില്ല.’

റായിസില്‍ ഐറ്റം ഗാനരംഗത്തില്‍ അഭിനയിക്കാന്‍ അവസരം തന്ന ഷാരൂഖിനോടുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങില്ല എന്നും സണ്ണി പറയുന്നു. ഈ അവസരം തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒന്നായിരിക്കും എന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

റായിസിലെ സണ്ണി ലിയോണിന്റെ ഗാനം കാണാം:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top