കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എംടി വാസുദേവന്‍ നായര്‍: പ്രസംഗത്തിന്റെ പൂര്‍ണരൂപം കാണാം (വീഡിയോ)

എം ടി വാസുദേവന്‍ നായര്‍ പ്രസംഗിക്കുന്നു

മലപ്പുറം: നോട്ട് നിരോധന വിഷത്തില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായ ഭാഷയിലാണ് പ്രശസ്ത എഴുത്തുകാരനായ എംടി വാസുദേവന്‍ നായര്‍ വിമര്‍ശിച്ചത്. ധനമന്ത്രി തോമസ് ഐസക് എഴുതിയ കള്ളപ്പണവേട്ട- സത്യവും മിഥ്യയും എന്ന പുസ്തകം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശനം ചെയ്യവെയാണ് എംടി നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

കറന്‍സി നിരോധിച്ച എല്ലാ രാജ്യങ്ങളും നേരിട്ടത് വലിയ ആപത്തായിരുന്നെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിന് ഉദാഹരണമാണെന്നും എംടി അഭിപ്രായപ്പെട്ടു. തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരത്തെ അനുസ്മരിച്ചും എംടി മോദിയെ വിമര്‍ശിച്ചു. തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്ക് കൊണ്ട് മാത്രമായിരുന്നില്ല, തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്വമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല, റിസര്‍വ് ബാങ്കും നിലപാട് മാറ്റിപ്പറയുകയാണ്. ഇങ്ങനെയായിരുന്നു എംടിയുടെ വാക്കുകള്‍.

കാണാം പ്രസംഗത്തിന്റെ പൂര്‍ണരൂപം:

DONT MISS