ആശുപത്രിയിലെത്തിക്കാന്‍ ആളില്ല; ഗുരുതരമായി പരുക്കേറ്റയാള്‍ക്കൊപ്പം പോയത് വളര്‍ത്തു നായ്ക്കള്‍ (വീഡിയോ)

വീഡിയോയില്‍ നിന്ന്

വളര്‍ത്തു നായ്ക്കള്‍ അങ്ങനെയാണ്. തങ്ങളുടെ ഉടമസ്ഥരോട് കഴിയാവുന്ന രീതിയിലെല്ലാം സ്‌നേഹവും നന്ദിയും അവ പ്രകടിപ്പിക്കും. അത്തരത്തിലുള്ള പല കഥകളും നമ്മള്‍ കേട്ടിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ പുതിയൊരു കഥ കൂടി.

ഈ കഥയിലെ താരങ്ങളായ നായ്ക്കളുടെ ഉടമസ്ഥന്‍ മദ്യപാനിയായിരുന്നു. മദ്യപാനം അമിതമായപ്പോള്‍ തലയിടിച്ച് നിലത്ത് വാണ ഇദ്ദേഹത്തിന് ഗുരുതരമായി പരുക്ക് പറ്റി. വിവരമറിഞ്ഞ് ഉടന്‍ തന്നെ ഇദ്ദേഹത്തിന് സമീപം ആംബുലന്‍സ് എത്തി.

എന്നാല്‍ ആശുപത്രിയിലേക്ക് ഇദ്ദേഹത്തിന്റെ കൂടെ പോകാനായി ആരുമുണ്ടായിരുന്നില്ല. ആകെ കൂടെയുണ്ടായിരുന്നത് വളര്‍ത്തു നായ്ക്കള്‍ മാത്രം. പക്ഷേ നായ്ക്കളാണെന്ന് കരുതി അവര്‍ വെറുതെ ഇരുന്നില്ല.

അവ ഉടമസ്ഥന് സമീപത്ത് തന്നെ നില്‍ക്കുകയും സ്‌നേഹത്തോടെ അദ്ദേഹത്തിന്റെ മുഖത്ത് മുഖമുരസുകയുമെല്ലാം ചെയ്തു. കൊണ്ടു പോകാനായി ആംബുലന്‍സിലേക്ക് കയറ്റിയപ്പോഴും നായ്ക്കള്‍ ഉടമയെ തനിച്ചാക്കിയില്ല. അവരും ഒപ്പം കയറി.

വളര്‍ത്തു നായ്ക്കള്‍ക്ക് തന്നോടുള്ള സ്‌നേഹം കണ്ടാകണം നായ്ക്കളെ ഉടമസ്ഥന്‍ തലോടുന്നതും ദൃശ്യങ്ങളില്‍ കാണാം. പെറുവിലാണ് ഈ സംഭവം ഉണ്ടായത്.

വീഡിയോ കാണാം:

DONT MISS