പ്രധാനമന്ത്രി മോദി ജനങ്ങളില്‍ ഭീതി പരത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി; നോട്ട് നിരോധനം ഒരു ഉദാഹരണം മാത്രം

ദില്ലി: നോട്ട് അസാധുവാക്കിയ നവംബര്‍ 8ന് ശേഷം എത്ര കള്ളപ്പണം പിടിച്ചെടുത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം രാജ്യത്തിനുണ്ടായ നഷ്ടം എത്രയാണെന്ന് വെളിപ്പെടുത്തണം, എത്ര പേരുടെ ജീവന്‍ ഇതിന്റെ പിന്നാലെ നഷ്ടപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഈ നഷ്ടങ്ങള്‍ നികത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ആസൂത്രണത്തോട് കൂടിയോ നോട്ട് അസാധുവാക്കല്‍ തീരുമാനം എടുത്തതെങ്കില്‍ അതും വിശദീകരിക്കണം. നവംബര്‍ 8ന് മുന്‍പുള്ള 6 മാസത്തിനുള്ളില്‍ 25 ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിച്ചവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത് അവരുടെ സ്വന്തം പണമാണ്. അത് പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം. സ്വന്തം പണം പിന്‍വലിക്കാന്‍ പോലും സാധിക്കാത്ത സാമ്പത്തിക സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ ഹനിക്കുന്നതി എന്തിനാണെന്നും രാഹുല്‍ ചോദിച്ചു. 24000 രൂപയെന്ന നിയന്ത്രണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പല തീരുമാനങ്ങളിലൂടേയും രാജ്യത്തെ ജനങ്ങളില്‍ ഭീതി പരത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. നോട്ട് നിരോധന തീരുമാനം അതിന് ഉദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കെതിരെയുള്ള സഹാറ ഡയറി ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി വീണ്ടും ആവര്‍ത്തിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ മോദി സഹാറയില്‍ നിന്നും പണം വാങ്ങിയതിന്റെ വിശദാംശങ്ങല്‍ സഹാറ ഡയറിയിലുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top