ഐഎസ് പിടിയിലുള്ള ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുഷമാ സ്വരാജ്

ദില്ലി: ഐഎസ് പിടിയിലുള്ള മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സുഷമാ സ്വരാജ്. വൈദികനെ വിട്ടയിപ്പിക്കാനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ല ശ്രമങ്ങളും നടക്കുന്നുവുണ്ടെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ഫാ.ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എല്ലാ വഴികളും ഇതിനായി തേടും, ഒരു സാധ്യതയും അവഗണിക്കില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ വീഡിയോ താനും കണ്ടിരുന്നു. തന്നെ സംബന്ധിച്ചടുത്തോളം രാജ്യത്തെ ഓരോ പൗരന്റയും ജീവന്‍ വളരെ വിലപ്പെട്ടതാണെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു മലയാളിയായ തന്നെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന അപേക്ഷയുമായാണ് ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണമെന്നും ഉഴുന്നാല്‍ അഭ്യര്‍ത്ഥിക്കുന്നു. തട്ടിക്കൊണ്ടു പോയി മാസങ്ങള്‍ പിന്നിട്ടിട്ടും തന്റെ മോചനത്തിനായി അധികാരികള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഉഴുന്നാലില്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടും നടപടി ഒന്നും ഉണ്ടായില്ല. സഭയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇടപെടണമെന്നും ടോം അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ഒരു യൂറോപ്യന്‍ ആയിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു. ഇന്ത്യക്കാരനായത് കൊണ്ടാണോ മോചനം വൈകുന്നതെന്നും ടോം ചോദിക്കുന്നുണ്ട്. ഒരു ഫ്രഞ്ചുകാരിയെ അധികൃതര്‍ ഇടപെട്ട് മോചിപ്പിച്ചെന്നും താന്‍ ദു:ഖിതനും നിരാശനുമാണെന്നും ടോം പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top