കാസര്‍ഗോഡ് കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ചാശ്രമം; ജനല്‍കമ്പികള്‍ മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തി

ഫയല്‍ ചിത്രം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കേരള ഗ്രാമീണ്‍ ബാങ്ക് മുളേളരിയ ശാഖയില്‍ കവര്‍ച്ചാശ്രമം. കമ്പിപ്പാരയും ചാക്കുകെട്ടുകളും കണ്ടെത്തി. ജനല്‍കമ്പികള്‍ മോഷ്ടാക്കള്‍ മുറിച്ച് മാറ്റിയിരുന്നു. രാത്രി 1.30ഓടെയാണ് മുള്ളേരിയ-ബദിയഡുക്ക റോഡിലെ അരമനടുക്ക കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖയില്‍ മോഷണ ശ്രമം നടന്നത്. ബാങ്കിന് സെക്യൂരിറ്റി ജീവനക്കാരനുമുണ്ടായിരുന്നില്ല.

സൈറണ്‍ മുഴങ്ങുന്ന സ്പീക്കറിലേക്കുള്ള വയര്‍ അറുത്തുമാറ്റിയശേഷം ജനാലയുടെ കമ്പി മുറിച്ചുമാറ്റി മോഷണസംഘം അകത്ത് കടന്നു. അകത്തു മറ്റൊരു സൈറണ്‍ ഉണ്ടായിരുന്നത് മോഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

ഈ സൈറണ്‍ മുഴങ്ങിയപ്പോള്‍ ടൗണില്‍ വ്യാപാരികള്‍ നിയമിച്ച സെക്യൂരിറ്റി ജീവനക്കാരനും സമീപത്തെ വീട്ടുകാരും ഓടിയെത്തി. ഇതിനിടെയില്‍ മോഷണസംഘം ഓടിരക്ഷപെട്ടു. രണ്ടു കമ്പിപ്പാരയും ഒരു ചാക്കുകെട്ടും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ബാങ്കിലെ സിസിടിവി കാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ആദൂര്‍ സിഐ സിബി തോമസ്, എസ്‌ഐ എ. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top