special page

‘ശരിയും തെറ്റും എന്തെന്ന് എനിക്കറിയാം’; സദാചാരവാദികളുടെ അക്രമത്തില്‍ മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി


മുബൈ: കൈ നീളമില്ലാത്ത ഗൗണ്‍ ധരിച്ചുള്ള ഭാര്യയുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ സദാചാര വാദികളുടെ ആക്രമണത്തിന് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മറുപടിയുമായി രംഗത്ത്. മകളും ഭാര്യയും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തനിക്ക് നല്ലതു പോലെ അറിയാമെന്നുമായിരുന്നു മുഹമ്മദ് ഷമിയുടെ മറുപടി.

തങ്ങള്‍ എത്ര നന്നായാണ് പെരുമാറുന്നതെന്ന് വിമര്‍ശകര്‍ സ്വയം പരിശോധിക്കണമെന്നും ഷമി അഭിപ്രായപ്പെട്ടു.  ഭാര്യയോടൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ചതിനെ തുടര്‍ന്ന് നിരവധിപേരായിരുന്നു മതം പഠിപ്പിക്കാനായി രംഗത്ത് വന്നിരുന്നത്. ഒരു മുസ്ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകള്‍ വന്നു. മിക്ക കമന്റുകളും ഷമിക്കുള്ള ഉപദേശമായിരുന്നു.

ഭാര്യ ആചാരം തെറ്റിക്കുന്നില്ലെന്ന് ഷമി തന്നെയാണ് ഉറപ്പാക്കേണ്ടത്. സമുദായത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും ഷമിക്ക് നിര്‍ദേശം ലഭിച്ചു. ചിലര്‍ക്ക് പറയാനുള്ളത് ഷമിയുടെ ഭാര്യയോടാണ്. സമുദായത്തെ മറന്ന് കളിക്കരുതെന്നും മരിക്കണമെന്ന ചിന്ത ഉണ്ടാകണമെന്നും ഇത്തരക്കാര്‍ കമന്റിട്ടു.

എന്നാല്‍ ഷമിക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അതില്‍ പ്രമുഖന്‍ ഇന്ത്യന്‍ മന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ആയിരുന്നു. ഷമിയുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍ ലജ്ജാകരമാണെന്നും ഷമിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും കൈഫ് കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top