ലൈംഗിക അടിമകളാക്കുന്നതില്‍ നിന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ മുഖത്ത് പച്ചയും കാതില്‍ വലിയ കമ്മലും; ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ വിചിത്ര ആചാരം

രൂപത്തിലും ഭാവത്തിലും കാഴ്ചയിലും ഏറെ പ്രത്യേകതകള്‍ നിറഞ്ഞവരാണ് മ്യാന്‍മറിലെ ചിന്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍. വലിയ കമ്മലുകളും മുഖത്ത് പച്ചകുത്തിയതുമാണ് എടുത്തുപറയേണ്ട പ്രത്യേകതകള്‍. 12 മുതല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ നടക്കണമെന്നാണ് സ്ത്രീകള്‍ക്കിടയില്‍ ഇവരുടെ നിയമം അനുശാസിക്കുന്നത്. അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്.

മുഖത്ത് പച്ചകുത്തുമ്പോഴും വലിയ കമ്മല്‍ ധരിക്കുമ്പോഴും പെണ്‍കുട്ടികളെ പുരുഷന്മാര്‍ കാര്യമായി ശ്രദ്ധിക്കുകയില്ലെന്നാണ് ഇവരുടെ പക്ഷം. ഈ കാരണം കൊണ്ട് അവരെ ആരും തട്ടിക്കൊണ്ടു പോകുകയില്ലെന്നും ഇവിടുത്തെ സ്ത്രീകള്‍ വിശ്വസിക്കുന്നു. പ്രധാനമായും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഗോത്രവിഭാഗത്തിലെ തലവന്മാരാണ്. ലൈംഗിക അടിമയാക്കുന്നതിന് വേണ്ടിയാണ് പ്രായപൂര്‍ത്തിയാകാത്തതുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഇവര്‍ തട്ടിക്കൊണ്ടുപോകുന്നത്. ഇതിനെ ചെറുക്കാന്‍ തങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഉചിതമാണെന്നാണ് ഇവര്‍ പറയുന്നത്.

പഴയ തലമുറയിലുള്ള ഏത് സ്ത്രീയുടെ മുഖത്ത് നോക്കിയാലും ചുട്ടികുത്തലുകള്‍ കാണാം. അതുപോലെ തന്നെ കാതുകളില്‍ നിറഞ്ഞു നില്‍ക്കുന്ന കമ്മലും ഒറ്റ നോട്ടത്തില്‍ തന്നെ ദൃഷ്ടിയില്‍ പതിക്കും. ‘ന്യൂജെന്‍’ പെണ്‍കുട്ടികളില്‍ പക്ഷേ ഇത്തരത്തിലുള്ള ചുട്ടികുത്തലുകളോ ആലങ്കാരിക പണികളോ ഒന്നും തന്നെയില്ല. 1960 കള്‍ക്ക് ശേഷമാണിത്. ഇത്തരത്തില്‍ പച്ചകുത്തുന്നതിനേയും വലിയ കമ്മലുകള്‍ ധരിക്കുന്നതിനേയും നിരോധിക്കുകയുണ്ടായി. പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള അപരിഷ്‌കൃത നടപടികള്‍ക്ക് വിധേയമാകേണ്ടതില്ല എന്ന തീരുമാനത്തില്‍ ഈ വിഭാഗം എത്തുകയായിരുന്നു. ചിലര്‍ ഇതിനെ അനുകൂലിക്കുകയും അതുപോലെ തന്നെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top