മച്ചാന്‍സ് പൊളിച്ചു; ഹണീബീ 2 സെലബ്രേഷന്‍സിന്റെ കിടിലന്‍ മേയ്ക്കിങ് വീഡിയോ

ഹണീബീ 2 പോസ്റ്റര്‍

ഹണീബീയുടെ വമ്പന്‍ വിജയത്തിന് ശേഷം ജീന്‍പോള്‍ ലാല്‍ ഒരുക്കുന്ന ചിത്രമാണ് ഹണീബീ 2 സെലബ്രേഷന്‍സ്. ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി.

ആസിഫ് അലി, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ലാല്‍, ഭാവന എന്നിവരാണ് ഹണീബീയില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെല്ലാം തന്നെ രണ്ടാം ഭാഗത്തിലുമുണ്ടാവും. ഇവര്‍ക്ക് പുറമെ ശ്രീനിവാസന്‍, ഹരിശ്രീ അശോകന്‍, ലെന എന്നിവരും ഹണീബീ 2വില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ജീന്‍ പോള്‍ ലാല്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണമൊരുക്കുന്നത് ദീപക് ദേവാണ്. ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കൊച്ചിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അടുത്ത വര്‍ഷം ആദ്യ സിനിമ തീയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top