സഹാറാ ഡയറി; രാഹുലിന്റെ നടപടിയില്‍ ആക്ഷേപവുമായി ഷീലാ ദീക്ഷിത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി പുറത്ത് വിട്ട ‘സഹാറാ ഡയറി’ യില്‍ തന്റെ പേരും ഉള്‍പ്പെട്ടതില്‍ ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്. തനിക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണ്, ആരോപണങ്ങളെല്ലാം താന്‍ നിഷേധിക്കുന്നു. സഹാറാ ഡയറിയുടെ പേജുകളില്‍ തന്റെ പേര് വന്നത് അത്ഭുതപ്പെടുത്തിയെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
പട്ടികയില്‍ താന്‍ മാത്രമല്ല അതില്‍ വേറെയും പല പേരുകളുണ്ട്. പല മുഖ്യമന്ത്രിമാരുടേയും പേരുകളുമുണ്ട്. പക്ഷെ തന്റെ പേര് മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്ത് കൊണ്ടാണ് ഇതെന്ന് എനിക്കറിയില്ല. ഇത്തരത്തില്‍ എന്തെങ്കിലും ചെയ്തതായി തനിക്ക് ഓര്‍മയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നോട് ആലോചിക്കാതെ രാഹുല്‍ ഗാന്ധി പട്ടിക പുറത്ത് വിട്ടത് ഏകപക്ഷീയമാണെന്നും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ ഷീലാ ദീക്ഷിത് ആരോപിച്ചു.
പ്രധാനമന്ത്രിക്കെതിരേയുള്ള അഴിമതി ആരോപണത്തിന് കരുത്ത് പകരാനാണ് സഹാറയില്‍ നിന്ന് പണം വാങ്ങിയവരുടെ ലിസ്റ്റ് രാഹുല്‍ ഗാന്ധി പുറത്ത് വിട്ടത്. രാഹുല്‍ ഗാന്ധി പുറത്ത് വിട്ട പട്ടികയില്‍ ദില്ലിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. 2013 സെപ്തംബര്‍ 23ന് സഹാറാ ഗ്രൂപ്പ് ഷീലയ്ക്ക് ഒരു കോടി നല്‍കിയെന്നാണ് രേഖകളില്‍ വ്യക്തമാക്കുന്നത്.
2013 ഡിസംബര്‍ വരെ ഷീല ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ട പട്ടികക്കെതിരേയാണ് ഷീലാ ദീക്ഷിത് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക