ആമിറിന്റെ ‘ദംഗലി’ന് മികച്ച പ്രതികരണം; മൂന്ന് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍

ആമിര്‍ ഖാന്റെ പുതിയ ചിത്രം ദംഗലിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം. ബോളിവുഡില്‍ നിന്നും മറ്റ് റിലീസുകള്‍ ഒഴിഞ്ഞു നിന്ന സീസണില്‍ മൗത്ത് പബ്ലിസിറ്റിയോടെ ചിത്രം കുതിക്കുകയാണ്. അവധി ദിവസമായിരുന്ന ഇന്നലെ ഇന്ത്യയിലെ മിക്ക തീയറ്ററുകളിലും ദംഗല്‍ കാണുന്നതിനായി പ്രേക്ഷകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. റിലീസ് ദിവസമായ വെള്ളിയാഴ്ചയെ അപേക്ഷിച്ച് മികച്ച കഷക്ഷനായിരുന്നു ക്രിസ്തുമസ് ദിനത്തില്‍ ചിത്രം നേടിയത്. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് ദംഗല്‍ നൂറു കോടി ക്ലബ്ബിലും ഇടം നേടി.

റിലീസ് ദിനത്തില്‍ 29.78 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതിന് പിന്നാലെ ശനിയാഴ്ച 34.82 കോടി രൂപയും ചിത്രം കളക്ട് ചെയ്തു. പ്രേക്ഷരില്‍ നിന്നും പ്രേക്ഷകരിലേക്ക് ചിത്രത്തെക്കുറിച്ചുള്ള മികച്ച അഭിപ്രായം പ്രചരിച്ചതോടെ മിക്ക തീയേറ്ററുകളിലും ചിത്രം കാണുന്നതിനായി ആളുകള്‍ ഒഴുകിയെത്തി. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഉള്‍പ്പെടെ ആദ്യ രണ്ട് ദിവസങ്ങളില്‍ ചിത്രം 64.60 കോടിയാണ് നേടിയത്. ക്രിസ്തുമസ് ദിനമായ ഞായറാഴ്ച നേടിയതാകട്ടെ 42.35 കോടി. ഇതോടെ മൂന്ന് ദിവസംകൊണ്ട് ദംഗല്‍ 106.95 കോടി നേടി.

നൂറ് കോടി ക്ലബ്ബിലെത്തുന്ന ആമിറിന്റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ധൂം 3, പികെ 3 ഇഡിയേറ്റ്‌സ് എന്നിവയാണ് ഇതിന് മുന്‍പ് നൂറി കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top