ഷാരൂഖ് ഖാന് മൗലാന ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാലയുടെ ആദരം

ഡോക്ടറേറ്റ് ഏറ്റുവാങ്ങിയ ശേഷം ഷാരൂഖ് ഖാന്‍

ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പര്‍ താരം ‘കിംഗ് ഖാന്‍’ ഷാരൂഖ് ഖാന് ഡോക്ടറേറ്റ് ആദരം. ഹൈദരാബാദിലെ മൗലാന ആസാദ് ദേശീയ ഉര്‍ദു സര്‍വ്വകലാശാലയാണ് (എംഎഎന്‍യുയു) ഷാരൂഖിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

സര്‍വ്വകലാശാല ചാന്‍സലര്‍ സഫര്‍ സരേഷ്‌വാലയില്‍ നിന്നാണ് ഷാരൂഖ് ഖാന്‍ ഡോക്ടറേറ്റ് ഏറ്റുവാങ്ങിയത്. സര്‍വ്വകലാശാലയുടെ ആറാമത് ബിരുദദാന ചടങ്ങിലായിരുന്നു ഇത്. ആയിരക്കണക്കിന് കുട്ടികളുടെ ഹര്‍ഷാരവത്തിനിടെ സണ്‍ഗ്ലാസ് ധരിച്ചെത്തിയാണ്ഷാരൂഖ് ഡോക്ടറേറ്റ് ഏറ്റുവാങ്ങിയത്.

ഡോക്ടറേറ്റ് നല്‍കി ആദരിച്ച സര്‍വ്വകലാശാലയ്ക്ക്ഷാരൂഖ് നന്ദി പറഞ്ഞു. തന്റെ മാതാവിന്റെ ജന്മദേശത്തു നിന്നുമാണ് ഇത്തരത്തിലൊരു ആദരം. ഈ അവസരത്തില്‍ മാതാവ് തനിക്കൊപ്പം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ വളരെയധികം സന്തോഷിക്കുമായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top