തിരുവല്ലയില്‍ ബാങ്ക് ലോക്കര്‍ കുത്തിത്തുറന്ന് 27 ലക്ഷം രൂപ കവര്‍ന്നു


പത്തനംതിട്ട: തിരുവല്ലയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ വന്‍ കവര്‍ച്ച. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തുകലശേരി ശാഖയിലാണ് കവര്‍ച്ച നടന്നത്. ലോക്കര്‍ കുത്തിതുറന്ന് 27 ലക്ഷം രൂപയാണ് കവര്‍ന്നതെന്നാണ് വിവരം. 16 ലക്ഷം രൂപയുടെ പുതിയ നോട്ടും 11 ലക്ഷം രൂപയുടെ പഴയ നോട്ടുകളുമാണ് കവര്‍ന്നത്. ബാങ്കിനു പിന്നിലെ ജനല്‍കമ്പി വളച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തുറന്നതെന്നാണ് പൊലീസ് നിഗമനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top