ആറ് മാസത്തോളം വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ വാനില്‍ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

പ്രതീകാത്മ ചിത്രം

താനെ: ആറുമാസത്തോളമായി പത്ത് വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥിനികളെ വാനില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ കൊണ്ട് പോകുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറായ തുളസീറാമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

എട്ടും ഒമ്പതും വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ വാനില്‍ വെച്ചും മറ്റു സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചതായി നിസാംപുര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ് വി ജാദവ് പറഞ്ഞു. ഇപ്പോള്‍ രണ്ടു പേരാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളതെങ്കിലും കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസിന് സംശയമുണ്ടെന്ന് ജാദവ് പറഞ്ഞു.

കുട്ടികള്‍ സ്ഥിരമായി സ്‌കൂളില്‍ എത്താത്തിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ വീട്ടില്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മുഖേന രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ ഐപിസി 376, 323, 506 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്‌

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top