ക്രിക്കറ്റ് താരം ബ്രാവോയുമായി ശ്രീയ ശരണിന്റെ വിവാഹം ഉടന്‍?; എതിര്‍പ്പുമായി ശ്രിയയുടെ കുടുംബം


ചെന്നൈ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വെയ്ന്‍ ബ്രാവോയുമായി തെന്നിന്ത്യന്‍ താരം ശ്രീയ ശരണ്‍ പ്രണയത്തിലാണെന്നതാണ് ഗോസിപ്പ് വാര്‍ത്തകളിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. മുബൈയിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒന്നിച്ച് എത്തിയെന്നും മണിക്കൂറുകളോളം അവിടെ ചെലവഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹോട്ടലിലെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ ആളുകള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈക്ക് വേണ്ടി കളിക്കാന്‍ ബ്രാവോ തമിഴ്‌നാട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായതെന്നും  അടുത്ത് തന്നെ വിവാഹം കഴിക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. എന്നാല്‍ ബ്രാവോയുമായുള്ള വിവാഹത്തിന് ശ്രിയയുടെ കുടുംബക്കാരുടെ സമ്മതമില്ല. ഈ ബന്ധത്തെച്ചൊല്ലി വീട്ടില്‍ കുടുംബകലഹം ഉണ്ടായെന്നും പറയപ്പെടുന്നു.

അതേ സമയം തങ്ങള്‍ തമ്മില്‍ അത്തരത്തിലുള്ള ബന്ധമില്ലെന്നും ബ്രാവോ തന്‍റെ ഏറ്റവുമടുത്ത സുഹൃത്താണെന്നുമാണ് ശ്രീയ മുമ്പ് വ്യക്തമാക്കിയിരുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒഴിവാക്കിയതിനേ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ മുതല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് ബ്രാവോ കളിക്കുന്നത്. മലയാളം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള ശ്രിയ തെലുങ്ക് താരം ബാലകൃഷ്ണയുടെ നൂറാമത് ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top