സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മുംബൈ: സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നീ താരങ്ങള്‍ അഭിനയിക്കുന്ന പത്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് അപകടം ഉണ്ടായത്. മുകേഷ് ദാകിയ (34) എന്ന പെയിന്ററാണ് കാല്‍ വഴുതി വീണ് മരിച്ചത്. ഫിലിം സിറ്റിയിലായിരുന്നു അപകടം. അഞ്ചടിയോളം ഉയരത്തില്‍ പെയിന്റിംഗ് നടത്തുമ്പോള്‍ കാല്‍വഴുതി താഴെ വീഴുകയായിരുന്നു.

തലയ്ക്കു പരിക്കേറ്റ മുകേഷിനെ കോകിലബെന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുരക്ഷാ അവഗണനയാണ് അപകടത്തിന് കാരണമെങ്കില്‍ നടപടി എടുക്കുമെന്ന് ഡിസിപി കിരണ്‍ കുമാര്‍ അറിയിച്ചു. സംഭവം നിര്‍ഭാഗ്യവശാല്‍ സംഭവിച്ചതാണെന്നും സുരക്ഷാപിഴവ് കാരണമല്ല അപകടമുണ്ടായതെന്ന് സഞ്ജയ്‌ലീലാ ബന്‍സാലിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top