ആ ‘ലുക്ക്’ മറന്നേക്കു, ഗെയിലാട്ടം ഇനി പുതിയ രൂപത്തില്‍!


കിംഗ്സ്റ്റണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ തന്റെ ആരാധകര്‍ക്ക് മുമ്പില്‍ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. 37കാരനായ ഗെയില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഗെയില്‍ പുതിയ വേഷപ്പകര്‍ച്ചയോടെയുള്ള ചിത്രം പങ്കുവെച്ചത്. ഗെയിലിന്റെ ബാറ്റിംഗ് പോലെതന്നെ ആരാധകരെ ഹരംകൊള്ളിച്ച അദ്ദേഹത്തിന്റെ നീണ്ട മുടിയഴകും ഇനി കാണാന്‍ കഴിയില്ല. മുടി മുറിച്ച്, ചുവപ്പുനരയന്‍ താടിയുമൊക്കെയായാണ് ഗെയിലിന്റെ വരവ്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പുതിയ രൂപം ഗെയില്‍ പുറത്തുവിട്ടത്. ഇതിനോടകം വൈറലായിക്കഴിഞ്ഞ ചിത്രം കണ്ടത് ലക്ഷക്കണക്കിനു ആരാധകരാണ്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ല്‍. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ 2 ട്രിപ്പിള്‍ സെഞ്ച്വറി നേടിയ 4 കളിക്കാരില്‍ ഒരാളുമാണ് ഗെയില്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 2005ല്‍ നേടിയ 317 റണ്‍സും ശ്രീലങ്കയ്‌ക്കെതിരെ 2010ല്‍ നേടിയ 333 റണ്‍സുമാണവ. ഏകദിനത്തില്‍ മൂന്നോ അതില്‍ കൂടൂതലോ തവണ 150 റണ്‍സിനു മേല്‍ സ്‌കോര്‍ ചെയ്ത 6 കളിക്കാരിലൊരാള്‍ കൂടിയാണ് ഗെയില്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top