മൂന്നര വയസ്സുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ പിടിയില്‍

പ്രതീകാത്മ ചിത്രം

താനെ: മൂന്നര വയസ്സുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ മുംബൈ പൊലീസിന്റെ പിടിയില്‍. മുംബൈയിലെ കാസിപുരയിലാണ് സംഭവം. ഡിസംബര്‍ അഞ്ചാം തിയ്യതിയാണ് കുട്ടിയെ കണാതായതായി ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പിതാവ് പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൂന്നര വയസ്സുകാരിയായ പെണ്‍കൂട്ടിയെ തട്ടികൊണ്ടുപോയി ഒരു കോടി രൂപ പ്രതികള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട തുക നല്‍കാത്തതിനാലാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

വെട്ടി കഷ്ണങ്ങളാക്കിയ നിലയിലുള്ള കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കാസിപുരയില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. കുട്ടിയെ തട്ടികൊണ്ടുപോയതിന്  ശേഷം പ്രതികള്‍ മോചനദ്രവ്യമാവശ്യപ്പെട്ട് കുട്ടിയുടെ പിതാവിനെ വിളിച്ചിരുന്നു. ഒരു കോടി രൂപയാണ് മോചനദ്രവ്യമായി പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക നല്‍കാനില്ലാത്തതിനാല്‍ 28 ലക്ഷം രൂപ നല്‍കാന്‍ പിതാവ് സമ്മതിക്കുകയായിരുന്നെന്ന് ഡിസിപി മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.

പറഞ്ഞറുപ്പിച്ച തുകയുമായി കുട്ടിയുടെ പിതാവിനോട് താനെയ്ക്കടുത്തുള്ള ക്വാലയിലെത്താന്‍ പ്രതികള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുട്ടിയെ വിട്ടു നല്‍കാന്‍ പ്രതികള്‍ പിന്നീട് തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അയല്‍വാസികളായ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ പിടിയിലാവുന്നത്. പതിനാറു വയസ്സുള്ള പ്രതികള്‍ പെണ്‍കുട്ടിയെ മൊബൈല്‍ ചാര്‍ജറിന്റെ വയറുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കുകയായിരുന്നെന്ന് പൊലീസ്  പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top