പൂനെയില്‍ വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ നടുറോഡില്‍ കുത്തിക്കൊന്നു

പൂനെ: പൂനെയില്‍ നടുറോഡില്‍ 23കാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കുത്തിക്കൊലപ്പെടുത്തി. അന്തരാദാസ് എന്ന ടെക്കിയാണ് കൊല്ലപ്പെട്ടത്. പൊതുനിരത്തിനു സമീപം ശരീരത്തില്‍ നിന്നും ചോര വാര്‍ന്ന നിലയില്‍ അന്തരാദാസിനെ കണ്ടെത്തുകയായിരുന്നു. വഴിയാത്രക്കാരായ രണ്ടു പേര്‍ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ധന്‍വന്തിരി ആശുപത്രിയിലാണ് അന്തരാദാസിനെ പ്രവേശിപ്പിച്ചിരുന്നത്.

മോട്ടോര്‍ബാക്കിലെത്തിയ അജ്ഞാതനാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. ബൈക്കിലെത്തിയ ആളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്ന് യുവതി ഇയാളുടെ തലയ്ക്ക് മര്‍ദ്ദിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്നാണ് കത്തി ഉപയോഗിച്ച് യുവതി നിരവധി തവണ കുത്തിയത്. അന്താരാ ദാസ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ബൈക്കില്‍ ചേസ് ചെയ്ത് ആക്രമിച്ചുവെന്നുമാണ് ദൃക്‌സക്ഷികള്‍ പറയുന്നത്.

ദൃക്‌സക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനു പിന്നിലുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top