തിരിച്ചുവരവിനൊരുങ്ങി ജോമോള്‍, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘കെയർഫുൾ’ന്റെ കാസ്റ്റിംഗ് പൂർത്തിയായി

വൈഡ് ആംഗിൾ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് ബാലാജിയും, ജോർജ് പയസും ചേർന്നു നിർമ്മിക്കുന്ന ‘കെയർഫുൾ’ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് പൂർത്തിയായി. സാമൂഹിക പ്രസക്‌തിയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ വി കെ പ്രകാശ് ആണ്.

20 ഓളം കഥാപാത്രങ്ങൾ ഉള്ള സിനിമയിൽ വിജയ് ബാബു, അജു വർഗ്ഗീസ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, വിനീത് കുമാർ, അശോകൻ, കൃഷ്ണ കുമാർ, സന്ധ്യ രാജു, പാർവതി നമ്പ്യാർ, ജോമോൾ, ശ്രീജയ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കും.

സിനിമ പ്രൊഡ്യൂസഴ്സ് അസോസിയേഷനും തീയറ്റർ ഉടമകളും തമ്മിൽ ഉള്ള പ്രശ്നം തീരുന്നതിനനുസരിച്ച് ജനുവരിയിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top