ക്ലോസ് എന്‍കൗണ്ടറില്‍ കാരായി രാജന്‍

കാരായി രാജന്‍

ഫസല്‍ വധക്കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് സിപിഐഎം നേതാവ് കാരായി രാജന്‍. കേസില്‍ പുനരന്വേഷണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മിന് ബന്ധമില്ലാത്ത കേസാണിതെന്ന് തുടക്കം തൊട്ടെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. നിയമവ്യവസ്ഥയിലുള്ള മൗലികാവകാശം തങ്ങള്‍ക്ക് കൂടി ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

DONT MISS