പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍

കാട്ടിനുള്ളില്‍ ഒരു കൂട്ടം മനുഷ്യരുണ്ട്. ആ കാടാണ് അവരുടെ ലോകം. അതിനു പുറത്തൊരു ലോകമുണ്ടെന്നോ അവിടെ വേറെ മനുഷ്യരുണ്ടെന്നോ എന്നൊന്നും അവര്‍ക്കറിയില്ല.

ബ്രസീലിയന്‍ ഫോട്ടോഗ്രാഫറായ റിക്കാര്‍ഡോ സ്റ്റക്കര്‍ട്ടിന്റെ ക്യാമറിലാണ് അങ്ങനെയുള്ള ചിലയളുകളുടെ അപൂര്‍വ്വ ചിത്രം പതിഞ്ഞിരിക്കുന്നത്. ആമസോണ്‍ കാടിനുള്ളിലാണ് അവരുള്ളത്. ആധുനിക ലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.

ഈ 21-ആം നൂറ്റാണ്ടിലും ആധുനിക ലോകവുമായി ബന്ധമില്ലാത്ത ആളുകള്‍ഉണ്ടെന്നറിയുന്നത് വളരെ അത്ഭുതമാണെന്ന് ഫോട്ടോഗ്രാഫര്‍ റിക്കാര്‍ഡോ പറയുന്നു. 20.000 കൊല്ലങ്ങള്‍ക്ക് മുന്‍പ് അവരുടെ പൂര്‍വ്വികര്‍ ജീവിച്ചത് പോലെ അവര്‍ ഇന്നും ജീവിക്കുന്നു. അതൊരു ശക്തമായ വികാരമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രസീലിന്റേയും പെറുവിന്റേയും അതിര്‍ത്തിയില്‍ നിന്നാണ് ഈ അപൂര്‍വ്വ ചിത്രങ്ങള്‍ ലഭിച്ചത്. അമ്പും വില്ലുമാണ് ഇവരുടെ ആയുധങ്ങള്‍. ഹെലികോപ്റ്റര്‍ കണ്ടപ്പോള്‍ അതിനെ ‘കൊല്ലാനായി’ അമ്പെയ്യുന്നയാളെ ചിത്രത്തില്‍ കാണാം.

പുറം ലോകത്തു നിന്നെത്തിയ ആളുകളെ കണ്ട് ഭയത്തോടെയും ആശങ്കയോടെയും നില്‍ക്കുന്നവരാണ് ചിത്രങ്ങളില്‍ ഉള്ളത്. ഇവര്‍ ഓരോ കൊല്ലവും വാസസ്ഥലം മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവരെപ്പോലുള്ളവര്‍ ആരോരുമറിയാതെ ഭൂമിയില്‍ ജീവിച്ച് മരിച്ചേക്കാമെന്നും നമ്മള്‍ അത് ചിലപ്പോള്‍ അറിയുക പോലുമില്ലെന്നും സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top