“തിയേറ്ററിലെ ദേശീയഗാനം സിനിമയോടുള്ള ആദരം കൂടിയാണ്”: നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

മോഹന്‍ ലാല്‍
തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ നിലപാട് വ്യക്തമാക്കി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഇത് സിനിമയോടുള്ള ആദരം കൂടിയാണെന്നും ലാല്‍ പറഞ്ഞു. മനോരമ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ദേശീയഗനത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മകന് പ്രണവിന്റെ നായകനായുള്ള വരവിന് താനും കാത്തിരിക്കുകയാണെന്ന് ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

നേരത്തെ നോട്ട് നിരോധനത്തെ പിന്തുണച്ച് രംഗത്തെത്തിയപ്പോള്‍ മോഹന്‍ലാലിന് വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന മറ്റൊരു വിഷയത്തില്‍ ലാല്‍ പരസ്യനിലപാട് സ്വീകരിച്ചിരിക്കുന്നത്.
തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ വന്‍വിവാദമാണ് സംസ്ഥാനത്ത് ഉണ്ടായത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ ദേശീയഗാനത്തെ അപമാനിച്ച സംഭവത്തില്‍ ഏഴോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ എടുത്ത നിലപാടിനെതിരെ ബിജെപി രംഗത്തെത്തുകയും അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ദേശീയഗാനത്തെ ഫെയ്സ്ബുക്കിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നാടകപ്രവര്‍ത്തകന്‍ കമല്‍ സി ചവറയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതും വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക