“പിണറായി വിജയന്റെ യുഎഇയിലെ താമസവിവാദത്തിന് പിന്നില്‍ കപട കാവികരങ്ങള്‍, അഴിമതിരഹിതനായ പ്രിയനേതാവിനെ സത്കരിച്ചത് പ്രവാസികളുടെ ആതിഥ്യമര്യാദ”: ഹിമവല്‍ ഭദ്രാനന്ദ

ഫയല്‍ ചിത്രം

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇയിലെ താമസവിവാദത്തിന് പിന്നില്‍ കപട കാവികരങ്ങളെന്ന് തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദ. അതിഥിദേവോ ഭവ എന്ന വാക്കിന്റെ മഹത്വമാണ് യൂസഫ് അലിയും മറ്റ് പ്രവാസികളും അവിടെ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഴിമതിരഹിതനായ തങ്ങളുടെ പ്രിയ നേതാവിനെ സത്കരിച്ചത് പ്രവാസികളുടെ ആതിഥ്യ മര്യാദയുടെ ഭാഗമാണ്. ജന്തുവിന്റെ ചിന്താഗതിയില്‍ മാറ്റം വരേണ്ടത് അത്യാവശ്യമാണെന്നും സ്വാമി ഭദ്രാനന്ദ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദി ദുബായില്‍ പോയപ്പോള്‍ ബംഗാളികളുടെ ക്യാംപിലാണോ താമസിച്ചതെന്ന് വിവാദമുണ്ടാക്കുന്നവരോട് ഭദ്രാനന്ദ ചോദിച്ചു.

സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെയും ഭദ്രാനന്ദ വിമര്‍ശനം ഉയര്‍ത്തി. “സനാതന ധര്‍മിയായ മേജര്‍ രവി ഇനി കേരളത്തിലെ ബിജെപി-ആര്‍എസ്എസ് വിഭാഗത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി. ഞെട്ടിക്കുന്ന പലതും ഇന്ന് നാം വിഡീയോയിലൂടെ വെളിപ്പെടുത്തും. വര്‍ഗ്ഗീയത വിതച്ച് വിശ്വാസികളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കണം”. പോസ്റ്റില്‍ ഭദ്രാനന്ദ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായി സന്ദര്‍ശിച്ചത്. ദുബായിലെ പിണറായി വിജയന്റെ താമസം ചൂണ്ടിക്കാട്ടി വിവാദം ഉടലെടുത്തിരു്ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹിമവല്‍ ഭദ്രാനന്ദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“സനാതന ധര്‍മ്മിയായ ശ്രീ മേജര്‍ രവിജി ഇനി കേരളത്തിലെ ബി.ജെ.പി ആര്‍.എസ്.എസ് വിഭാഗത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി. ഞെട്ടിക്കുന്ന പലതും ഇന്ന് നാം വീഡിയോയിലൂടെ വെളിപ്പെടുത്തും. വര്‍ഗ്ഗീയത വിതച്ചു വിശ്വാസികളെ വഞ്ചിക്കുന്നത് അവസാനിക്കണം.

കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ജിയുടെ യു.എ.ഇയിലെ സ്യൂട്ടിലെ താമസ വിവാദത്തിന് പിന്നില്‍ കപടകാവി കരങ്ങളാണ്. ശ്രീ നരേന്ദ്ര മോദിജി ദുബായില്‍ പോയാപ്പോള്‍ ബംഗാളികളുടെ ക്യാമ്പില്‍ അല്ലല്ലോ താമസിച്ചത് ?

അതിഥി ദേവോ ഭവ എന്ന വാക്കിന്റെ മഹത്വമാണ് ശ്രീ യൂസഫ് അലിയും മറ്റു പ്രവാസികളും അവിടെ ഉയര്‍ത്തിപ്പിടിച്ചത്. അഴിമതിരഹിതനായ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ സല്‍ക്കരിച്ചത് പ്രവാസികളുടെ ആദിത്യ മര്യാദയുടെ ഭാഗമാണ്. ജന്തുവിന്റെ ചിന്താഗതിയില്‍ മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് പറയാതെ വയ്യ”.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top