special page

എംഎം മണി മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും. പ്രതിപക്ഷം പറഞ്ഞാല്‍ രാജി വെയ്ക്കേണ്ട ആളല്ല താനെന്ന് എംഎം മണി

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായ വൈദ്യുതമന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. എംഎം മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് വിഎംസുധീരന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനെ പ്രതിചേര്‍ത്തത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുള്ള ശക്തമായ തിരിച്ചടിയാണെന്നും സുധീരന്‍ പറഞ്ഞു. മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും ആവശ്യം. മാണിയെ പോലെയൊരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് ഗുരുതര പ്രശ്‌നമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നാല്‍ പ്രതിപക്ഷം പറഞ്ഞാല്‍ രാജി വയ്‌ക്കേണ്ട ആളല്ല താനെന്നും തന്നെ മന്ത്രിസഭയിലെത്തിച്ചത് എല്‍ഡിഎഫ് ആണെന്നും രാജി വയ്ക്കണമെങ്കില്‍ പാര്‍ട്ടി പറയട്ടേയെന്നും മണി പ്രതികരിച്ചു.

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി സമര്‍പ്പിച്ച് വിടുതല്‍ ഹര്‍ജി തൊടുപുഴ സെക്ഷന്‍സ് കോടതിയാണ് തള്ളിയത്. ഇതോടെ കേസില്‍ മണി രണ്ടാം പ്രതി സ്ഥാനത്ത് തുടരും. സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും സിഐടിയു നേതാവ് എകെ ദാമോദരനും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top