അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി; എംഎം മണി പ്രതിയായി തുടരും

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളി. കേസില്‍ എംഎം മണി പ്രതിയായി തുടരും.കേസിലെ രണ്ടാം പ്രതിയാണ് എംഎം മണി.

പ്രതിപ്പട്ടികയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വാദവും കോടതി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും സിഐടിയു നേതാവ് എകെ ദാമോദരനും കേസില്‍ പ്രതികളാവും. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമർപ്പിച്ച വിടുതൽ ഹർജിയിലാണ് മുട്ടം സെഷൻസ് കോടതിയുടെ വിധി വന്നിരിക്കുന്നത്.

ഡിസംബര്‍ 9നായിരുന്നു വിധി പറയേണ്ടിയിരുന്നത്. എന്നാല്‍ 9ന് കോടതി കൂടിയ ഉടനെ കേസ് മാറ്റി വയ്ക്കുന്നതായി ജ്ഡ്ജി അറിയിക്കുകയായിരുന്നു. അഞ്ചേരി ബേബി വധക്കേസ് അട്ടിമറിക്കാനാണ് മണിയെ മന്ത്രിയാക്കിയതെന്ന് ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയത്. 1982 നവംബര്‍ 13 നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.

എംഎം മണി, കെകെ ജയചന്ദ്രൻ എന്നിവർ ചേർന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ വാദം. ഹൈക്കോടതി ഉൾപ്പെടെ തള്ളിയ കേസിൽ പുനരന്വേഷണം നടത്താനാകില്ലെന്നു പ്രതിഭാഗവും വാദിക്കുന്നു. മന്ത്രിയായ എംഎം മണിക്കും സിപിഎമ്മിനും വിധി നിർണായകമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top