ആമിര്‍, നിങ്ങളെ വെറുക്കുന്നെന്ന് സല്മാന്; സ്നേഹത്തില്‍ പൊതിഞ്ഞ മറുപടി നല്കി ദംഗല്‍ നായകന്

ഫയല്‍ ചിത്രം
മുംബൈ: ആമിര്‍ ഖാന് നായകനായ ദംഗല്‍ തിയേറ്ററുകളില്‍ എത്തിയ ദിവസമാണിന്ന്. തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മഹാവീര്‍ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്. ദംഗലിന് മുന്നേ ഗുസ്തി പശ്ചാത്തലമാക്കിയ സുല്‍ത്താന്‍ എന്ന ചിത്രവുമായെത്തി ചരിത്രം തീര്‍ത്ത താരമാണ് മസില്മാന് സല്മാന് ഖാന്. എന്നാല്‍ ദംഗല്‍ സുല്‍ത്താനേയും കടത്തിവെട്ടുമെന്ന വിവരങ്ങളാണ് തുടക്കത്തില്‍ ലഭിക്കുന്നത്. സല്‍മാന്റെ കുടുംബത്തേയും ദംഗല്‍ വിസ്മയിപ്പിച്ചിരിക്കുകയാണ്.

സുല്‍ത്താന്‍ സല്‍മാന്റെ കുടുംബം ദംഗല്‍ കണ്ടുകഴിഞ്ഞു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് സല്മാന് അറിയിച്ചത്. ട്വിറ്ററില്‍ പറയുന്നത് ഇങ്ങനെ: “ഇന്ന് വൈകുന്നേരം എന്റെ കുടുംബം ദംഗല്‍ കണ്ടു. സുല്‍ത്താനേക്കാളും മികച്ച ചിത്രമാണെന്നാണ് അവരുടെ അഭിപ്രായം. വ്യക്തിപരമായി നിങ്ങളെ സ്നേഹിക്കുന്നു, പക്ഷെ തൊഴില്‍പരമായി ഏറെ വെറുക്കുന്നു”.
My Family saw #Dangal today evening and thought it was a much better film than #Sultan. Love u personally Aamir but hate u professionally ! pic.twitter.com/sJlDG7u95c
— Salman Khan (@BeingSalmanKhan) December 22, 2016
ഇതിന് സ്നേഹത്തില്‍ പൊതിഞ്ഞ മറുപടിയാണ് ആമിര്‍ നല്‍കിയത്. “സല്ലു, നിങ്ങളുടെ വെറുപ്പില്‍ സ്നേഹം മാത്രമാണ് ഞാന്‍ അനുഭവിക്കുന്നത്. ഞാന്‍ നിങ്ങളെ വെറുക്കുന്നത് പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നു”. ട്വിറ്ററിലൂടെ ആമിര്‍ പറഞ്ഞു.
@BeingSalmanKhan Sallu, in your “hate” I feel only love. “I love you like I hate you” ?
— Aamir Khan (@aamir_khan) December 22, 2016
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക