special page

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; യുഎപിഎ വിവാദം ചര്‍ച്ചയാകും

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന് എതിരായ വിമര്‍ശനങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിലവില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.

കമല്‍ സി ചവറ അടക്കമുള്ള എഴുത്തുകാര്‍ക്ക് എതിരെ കേസ് എടുത്തതും അനാവശ്യമായി യുഎപിഎ ചുമത്തിയതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ദുബായിയില്‍ ആയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top