ജോമോള്‍ വീണ്ടും സിനിമാ ലോകത്തേക്ക്

ജോമോള്‍

കൊച്ചി: ഒരിടവേളക്ക് ശേഷം നടി ജോമോള്‍ വീണ്ടും മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. ബിജുമോനോന്‍ നായകനായ ‘മരുഭൂമിയിലെ ആനക്ക്’ ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘കെയര്‍ഫുള്ളി’ലൂടെയാണ് ജോമോളുടെ രണ്ടാം വരവ്. വിജയ് ബാബു നായകനാകുന്ന ചിത്രത്തില്‍ പ്രശസ്ത കുച്ചിപ്പുഡി നര്‍ത്തകിയായ സന്ധ്യാ രാജുവാണ്  നായികയാവുന്നത്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് വിടപറഞ്ഞ ജോമോള്‍ അവസാനമായി അഭിനയിച്ചത്  പ്രിയദര്‍ശന്‍ ഒരുക്കിയ രാക്കിളിപ്പാട്ടിലായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ ജോമോള്‍ പിന്നീട് നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചു. ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചായിരുന്നു ജോമോള്‍ സിനിമ രംഗത്തേക്ക് പ്രവേശിച്ചത്.

എന്ന് സ്വന്തം ജാനകി കുട്ടിയിലെ ഒരു ഗാനം

1998 ല്‍ പുറത്തിറങ്ങിയ ജയരാജ് ചിത്രം സ്‌നേഹത്തിലാണ് ജോമോള്‍ ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് പഞ്ചാബി ഹൗസ്, നിറം, ചിത്രശലഭം, ഉസ്താദ്, എന്ന് സ്വന്തം ജാനകി കുട്ടി, അരയന്നങ്ങളുടെ വീട്, തില്ലാന തില്ലാന, പുത്തൂരം പറമ്പില്‍ ഉണ്ണിയാര്‍ച്ച തുടങ്ങിയ പതിനെട്ടോളം മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും ജോമോള്‍ അഭിനയിച്ചിട്ടുണ്ട്.

1998 ല്‍ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകി കുട്ടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിനും ദേശീയ അവാര്‍ഡിന്റെ പ്രത്യേക ജൂറി പരാമര്‍ശത്തിനും ജോമോള്‍ അര്‍ഹയായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top