നിയന്ത്രണ രേഖ കടന്നുള്ള പ്രണയത്തിന് സാഫല്യം;ഇന്ത്യ-പാക് പ്രണയജോഡികളുടെ കഥ ഇങ്ങനെ

മനീതും ഹുദാ അമാനിയും

ദില്ലി: ഇന്ത്യ-പാക് പ്രണയ കഥകള്‍ എന്നും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വിള്ളലുകള്‍ നിറഞ്ഞ ഇന്ത്യ-പാക് ബന്ധവും, രാഷ്ട്രീയ, സംസ്‌കാരിക, സമുദായ പശ്ചാത്തലങ്ങളുമെല്ലാം പ്രതിബന്ധങ്ങളായി തുടര്‍ന്നാലും നിയന്ത്രണ രേഖ കടന്നുള്ള പ്രണയബന്ധങ്ങള്‍ക്ക് ഏറെക്കുറെ ശുഭാന്ത്യം തന്നെയാണ് സംഭവിക്കുന്നതും. ഒരുപക്ഷെ ഇരു രാജ്യങ്ങളുടെയും ശത്രുത തന്നൊയാകം ഇന്ത്യ-പാക് പ്രണയകഥകളുടെ വിജയവും. അതിനാല്‍ നിയന്ത്രണ രേഖ കടന്ന് ഒരു പുരുഷനും സ്ത്രീയും ഒന്നിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും പ്രതിബന്ധങ്ങളായിരിക്കില്ല. ഒരുപക്ഷെ വിശ്വസിക്കാന്‍ ഒരല്‍പം ബുദ്ധിമുട്ടുണ്ടെങ്കിലും ഇതാണ് യഥാര്‍ത്ഥ്യം.

ഇത് തന്നെയാണ് പ്രമുഖ വെഡിങ്ങ് ഫിലിംമേക്കര്‍ വിശാല്‍ പഞ്ചാബിയും അദ്ദേഹത്തിന്റെ ദി വെഡിങ്ങ് ഫില്‍മറും ചര്‍ച്ച ചെയ്യുന്നതും ലോകത്തിനോട് പറയുന്നതും. ഹുദാ അമാനി എന്ന പാകിസ്താനി മുസ് ലീം യുവതിയും മനീത് എന്ന ഇന്ത്യന്‍ ഹിന്ദു ജെയിനും തമ്മിലുള്ള പ്രണയ ബന്ധത്തിന്റെ അവിസ്മരണീയ കഥയാണ് ദി വെഡിങ്ങ് ഫില്‍മര്‍ ചിത്രീകരിച്ചിരിക്കുന്നത്. മതത്തിന്റെ വിശ്വാസത്തിന്റെയും പശ്ചാത്തലത്തില്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളും, അടിയൊഴുക്കുകളും എല്ലാം വിശാല്‍ പഞ്ചാബിയുടെ വെഡിങ്ങ് ഫില്‍മില്‍ വ്യക്തമാക്കുന്നു.

ഒരു ഘട്ടത്തില്‍, തനിക്ക് വേണ്ടി കുടുംബം ഉപേക്ഷിച്ച് ഇറങ്ങിയ മനീതിനെ കുറിച്ച് നിറകണ്ണുകളോടെയാണ് ഹുദാ അമാനി സൂചിപ്പിക്കുന്നത്. രാജ്യാന്തര, സംസ്‌കാരിക പ്രതിബന്ധങ്ങളെ എങ്ങനെ മറികടക്കുമെന്ന അനിശ്ചിതത്വത്തിലും പതറാതെ നിന്ന മനീതിനെ ഓര്‍ത്തെടുക്കുന്ന ഹുദാ അമാനിയാണ് ഈ വെഡിങ്ങ് ഫില്‍മിനെ വ്യത്യസ്തമാക്കുന്നതും.

ഹുദാ അമാനി- മനീത് ജോഡിയുടെ അവിസ്മരണീയമായ പ്രണയ കഥ കാണാം-

DONT MISS