നിങ്ങളുടെ ഫോണ്‍ 3ജി ആണോ? 4ജി മാത്രമല്ല, ഇനി 3ജി യിലും റിലയന്‍സ് ജിയോ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് 

റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സമവാക്യങ്ങള്‍ക്ക് മാറ്റങ്ങള്‍ ഏറെയാണ് സംഭവിച്ചത്. അണ്‍ലിമിറ്റഡ് 4 ജി ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്‍കുന്ന റിലയന്‍സ് ജിയോയിലേക്ക് ഇതിനകം വലിയ ഒരു ജനവിഭാഗമാണ് ചേക്കേറിയതും. VoLTE സാങ്കേതികതയില്‍ വോയ്‌സ് കോളിങ്ങ് ലഭ്യമാക്കുന്ന റിലയന്‍സ് ജിയോയുടെ വരവോടെ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയും സജീവമായിരിക്കുകയാണ്.

എന്നാല്‍ അധികം വൈകാതെ തന്നെ രാജ്യത്തെ 3ജി ഉപഭോക്താക്കളിലേക്കും റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ ലഭ്യമാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നത്. അതേസമയം, VoLTE ഫീച്ചറുള്ള ഫോണുകളിലാണ് റിലയന്‍സ് ജിയോയുടെ വോയ്‌സ്‌കോളിങ്ങ് സേവനം ലഭിക്കുക. എന്നാല്‍ എച്ച്ഡി വോയിസ് കോളിങ്ങിന് Jio4GVoice ആപ്പ് ആവശ്യമാണ്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം, 3ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജിയോയുടെ 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള മൊബൈല്‍ ആപ്പിന്റെ പണിപ്പുരയിലാണ് റിലയന്‍സ്. ഡിസംബര്‍ അവസാനത്തോടെ ആപ്പ് പൂര്‍ണ സജ്ജമാകുമെന്നും റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 3ജി സ്മാര്‍ട്ട്്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിലൂടെ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. എന്നാല്‍ തങ്ങള്‍ പൂര്‍ണമായും 4ജി ബാന്‍ഡിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത് എന്ന് ഔദ്യോഗികമായി അവകാശപ്പെടുമ്പോള്‍, എത്തരത്തിലാണ് ആപ്പിലൂടെ 4ജി സ്‌പെക്ട്രം ബാന്‍ഡ് അനുവദിക്കുക എന്നത് ചോദ്യമാകുന്നു. പുതിയ ആപ്പുമായി ബന്ധപ്പെട്ട് റിലയന്‍സ് ജിയോ ഇത് വരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top