സിപിഐഎം പോളിറ്റ് ബ്യുറോയുടെ ഉപസമിതി ഇന്ന് യോഗം ചേരും

ദില്ലി: സിപിഐഎം പോളിറ്റ് ബ്യുറോയുടെ സബ് കമ്മറ്റി ഇന്ന് ദില്ലിയില്‍ യോഗം ചേരും. കൊല്‍ക്കത്തയില്‍ കഴിഞ്ഞവര്‍ഷം ചേര്‍ന്ന പ്ലീനത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വിലയിരുത്താനായാണ് യോഗം. തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വൈകുന്നത് തടയാന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷമുണ്ടായ നടപടികള്‍ സബ്കമ്മിറ്റി വിലയിരുത്തും. പ്രകാശ്കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയവരാണ് ഉപസമിതിയില്‍ അംഗങ്ങള്‍. അടുത്തമാസം കേരളത്തില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായുള്ള പിബി യോഗത്തില്‍ ഉപസമിതി പ്ലീനതീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതിറിപ്പോര്‍ട്ട് ചെയ്യും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top