40 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മഞ്ഞില്‍ പുതഞ്ഞ് സഹാറ മരുഭൂമി, ചിത്രങ്ങള്‍ കാണാം
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സഹാറ മരുഭൂമിയില്‍ വന്‍ മഞ്ഞുവീഴ്ച. മണല്‍പ്പരപ്പില്‍ വെളുത്ത മഞ്ഞും കൂടിക്കലര്‍ന്ന മനോഹരമായ ചിത്രങ്ങള്‍ അമേച്ച്വര്‍ ഫോട്ടോഗ്രാഫറായ കരീം ബൗച്ചേറ്റാറ്റയാണ് പകര്‍ത്തിയതും പുറത്തുവിട്ടതും. 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതാദ്യമായാണ് സഹാറയില്‍ മണലും മഞ്ഞും കലര്‍ന്ന ചിത്രങ്ങള്‍ പുറത്തുവരുന്നത്.
സഹാറയുടെ വടക്കേ അറ്റത്തുള്ള ഐന്‍ സെഫ്റ എന്ന പ്രദേശത്തു നിന്നുള്ള ചിത്രങ്ങളാണ് കരീം പകര്‍ത്തി പുറത്തുവിട്ടിരിക്കുന്നത്. മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന സെല്‍ഫീ വീഡിയോയും കരീം പുറത്തുവിട്ടിട്ടുണ്ട്.
ഏകദേശം ഒരു ദിവസത്തോളം സഹാറയിലെ ഈ പ്രദേശത്ത് മഞ്ഞ് ദൃശ്യമായിരുന്നു. പിന്നീട് അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതോടെ പതുക്കെ മഞ്ഞുരുകി മരുഭൂമിയില്‍ അലിഞ്ഞു ചേരുകയായിരുന്നു.
മരുഭൂമിയിലേക്കുള്ള വാതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐന്‍ സെഫ്രയെ 1881 ലാണ് ഫ്രഞ്ച് പര്യവേഷകര്‍ കണ്ടെത്തിയത്. 1979ലുണ്ടായ മഞ്ഞു വീഴ്ചയില്‍ ഐന്‍ സെഫ്രയില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക