special page

ഹിന്ദുത്വവാദികള്‍ മരണം നേര്‍ന്ന സെയ്ഫ്- കരീന ദമ്പതികളുടെ കുഞ്ഞിന് ദീര്‍ഘായുസ് നേര്‍ന്ന് ഒമര്‍ അബ്ദുള്ള


മുംബൈ: ബോളിവുഡ് താര ദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും തങ്ങളുടെ കുഞ്ഞിന് ഇട്ട പേര് തീവ്ര ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന് തൈമൂര്‍ എന്ന പേരിട്ടതിന് എതിരായാണ് ഇവര്‍ താരദമ്പതികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ മദ്ധേഷ്യന്‍ ഭരാണാധികാരിയായിരുന്ന തിമൂര്‍ എന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ സ്മരണയ്ക്കാണ് ദമ്പതികള്‍ ഈ പേരിട്ടതെന്നാണ് വാദം ഉയര്‍ന്നത്.

മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ ആര്‍എസ്എസ് ‘പോസ്റ്റര്‍ ബോയ്’ തരേഖ് ഫത്താഹ് ആണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഇന്ത്യയില്‍ അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്തിയയാളുടെ പേര് ഒരു ഇന്ത്യക്കാരന് ഇട്ടത് അഹങ്കാരമാണെന്നും തരേഖ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. എന്നാല്‍ സെയ്ഫിനും കരീനയ്ക്കും പിന്തുണയുമായി കശ്മീര്‍ മുന്‍ മുഖ്യമനത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. ഒരു കുട്ടിക്ക് പേരിടുന്നതിന്റെ അവകാശം കുട്ടിയുടെ മാതാപിതാക്കള്‍ക്കാണെന്നും മറ്റുള്ളവര്‍ അതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കുഞ്ഞിന് സര്‍വമംഗളങ്ങളും നേരുന്നതായും സന്തോഷത്തോടെ ദീര്‍ഘനാള്‍ കഴിയട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
തിമൂര്‍ അല്ലെങ്കില്‍ തൈമൂര്‍ എന്ന് പേര് ഇന്ത്യയിലുള്ള കുട്ടിക്ക് ഇട്ടതിലൂടെ ആ ക്രൂരനായ ഭരണാധികാരിയുടെ നടപടികളെ ആശ്ലേഷിക്കുകയാണ് ചെയ്യുന്നതെന്നാണ് ഹിന്ദുത്വവാദികള്‍ വാദിച്ചത്. ഇന്ത്യയിലുള്ള ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടേയും എല്ലുകള്‍ കൊണ്ട് പിരമിഡ് പണിത തിമൂറിന്റെ പേര് സ്വീകരിച്ചത് പൊറുക്കാനാവില്ലെന്നും തരേഖ് പറഞ്ഞിരുന്നു.

തരേഖ് ഫത്താഹിന്റെ പരാമര്‍ശത്തിന് അനുകൂലമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തുകയും ചെയ്തു. താര ദമ്പതികളെ വിമര്‍ശിക്കുന്നതിന് അപ്പുറം ഇവരുടെ കുഞ്ഞിന് മരണം നേരുന്നതായി അറിയിച്ചും തീവ്രഹിന്ദുത്വവാദികള്‍ കുറിപ്പെഴുതി. കരീനയ്ക്ക് സിക്കാ വൈറസ് ബാധിക്കട്ടേയെന്നും കുഞ്ഞിന് കാന്‍സര്‍ വന്ന് മരിച്ചു പോകട്ടേയെന്നും ഇവര്‍ കുറിച്ചു.

ഒരു ഭീകരവാദിക്ക് ചേര്‍ന്ന പേരാണിതെന്നും ഒരു ജിഹാദി ജനിച്ചതായും വിമര്‍ശകര്‍ കുറിച്ചു. എന്നാല്‍ സ്വന്തം കുഞ്ഞിന് എന്ത് പേരിടണമെന്ന അവകാശം അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് വിമര്‍ശനം വന്നു. പിഞ്ചുകുഞ്ഞിന് മരണം നേരാന്‍ സംഘ ശക്തികള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും കുറ്റപ്പെടുത്തലുകള്‍ വന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top