special page

താര ദമ്പതികള്‍ക്ക് ‘ജിഹാദി’ പിറന്നെന്ന് തീവ്ര ഹിന്ദുത്വവാദികള്‍; ‘ഇന്ത്യക്കാരുടെ എല്ലുകള്‍ കൊണ്ട് പിരമിഡ് പണിത’ ഭരണാധികാരിയുടെ പേരാണ് ‘തൈമൂര്‍’ എന്ന് വാദം

മുംബൈ: കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വന്നെത്തിയതിന്റെ സന്തോഷത്തിലാണ് കരീന- സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍. ഇരുവരുടെയും ആദ്യത്തെ കുഞ്ഞാണ്. സംവിധായകന്‍ കരണ്‍ ജോഹറാണ് ഈ സന്തോഷ വാര്‍ത്ത ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ കരീനയും കുഞ്ഞും സുഖമായിരിക്കുന്നു. തൈമൂര്‍ അലി ഖാന്‍ പട്ടൗഡി എന്നാണ് ബോളിവുഡ് ദമ്പതികള്‍ കുഞ്ഞിന് പേരിട്ടത്.

ജീവിതത്തിലെ സുപ്രധാന നിമിഷമെന്നായിരുന്നു കുഞ്ഞു ജനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സെയ്ഫിന്റെ പ്രതികരണം. മുന്‍ ഭാര്യ അമൃത സിങില്‍ സെയ്ഫ് അലിഖാനു സാറ, ഇബ്രാഹിം എന്നീ രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ ഒമ്പത് മാസക്കാലമായി ആരാധകരും മാധ്യമങ്ങളും നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

എന്നാല്‍ താര ദമ്പതികളും ആരാധകരും സന്തോഷം പങ്കുവെക്കുന്ന ഈ അവസരത്തില്‍ നവമാധ്യമങ്ങളിലൂടെ ദമ്പതികളെ ആക്രമിക്കാനാണ് തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്. കരീന- സെയ്ഫ് ദമ്പതികളുടെ കുഞ്ഞിന് തൈമൂര്‍ എന്ന പേരിട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ മദ്ധേഷ്യന്‍ ഭരാണാധികാരിയായിരുന്ന തിമൂര്‍ എന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിനെ ഓര്‍മിച്ചാണ് ദമ്പതികള്‍ ഈ പേരിട്ടതെന്നാണ് വാദം ഉയര്‍ന്നത്.

മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ ആര്‍എസ്എസ് ‘പോസ്റ്റര്‍ ബോയ്’ തരേഖ് ഫത്താഹ് ആണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഇന്ത്യയില്‍ അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്തിയയാളുടെ പേര് ഒരു ഇന്ത്യക്കാരന് ഇട്ടത് അഹങ്കാരമാണെന്നും തരേഖ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. തിമൂര്‍ അല്ലെങ്കില്‍ തൈമൂര്‍ എന്ന് പേര് ഇന്ത്യയിലുള്ള കുട്ടിക്ക് ഇട്ടതിലൂടെ ആ ക്രൂരനായ ഭരണാധികാരിയുടെ നടപടികളെ ആശ്ലേഷിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലുള്ള ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടേയും എല്ലുകള്‍ കൊണ്ട് പിരമിഡ് പണിത തിമൂറിന്റെ പേര് സ്വീകരിച്ചത് പൊറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

View image on Twitter

തരേഖ് ഫത്താഹിന്റെ പരാമര്‍ശത്തിന് അനുകൂലമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തുകയും ചെയ്തു. താര ദമ്പതികളെ വിമര്‍ശിക്കുന്നതിന് അപ്പുറം ഇവരുടെ കുഞ്ഞിന് മരണം നേരുന്നതായി അറിയിച്ചും തീവ്രഹിന്ദുത്വവാദികള്‍ കുറിപ്പെഴുതി. കരീനയ്ക്ക് സിക്കാ വൈറസ് ബാധിക്കട്ടേയെന്നും കുഞ്ഞിന് കാന്‍സര്‍ വന്ന് മരിച്ചു പോകട്ടേയെന്നും ഇവര്‍ കുറിച്ചു.

c0h94c6ucaaqyr c0h94c3ukaecus4

ഒരു ഭീകരവാദിക്ക് ചേര്‍ന്ന പേരാണിതെന്നും ഒരു ജിഹാദി ജനിച്ചതായും വിമര്‍ശകര്‍ കുറിച്ചു. എന്നാല്‍ സ്വന്തം കുഞ്ഞിന് എന്ത് പേരിടണമെന്ന അവകാശം അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് വിമര്‍ശനം വന്നു. പിഞ്ചുകുഞ്ഞിന് മരണം നേരാന്‍ സംഘ ശക്തികള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും കുറ്റപ്പെടുത്തലുകള്‍ വന്നു.

c0h94c2viaeqgrn

കര്‍ക്കശ സ്വഭാവിയായ മദ്ധ്യേഷ്യന്‍ ഭരണാധിപനും ആക്രമണകാരിയും ആയിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ ചരിത്രം കൂട്ടുപിടിച്ചായിരുന്നു കരീന- സെയ്ഫ് ദമ്പതികളെ ആക്രമിക്കാന്‍ തരേഖ് ഫത്താഹ് രംഗത്തെത്തിയത്. മുടന്തനായ തിമൂര്‍ (ഫാഴ്‌സിയില്‍ തിമൂര്‍ ഇ ലാങ്) എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യം തിമൂറി സാമ്രാജ്യം എന്നറിയപ്പെട്ടു. നിരവധി തവണ തിമൂര്‍, ഹിന്ദുകുഷ് മുറിച്ചുകടന്ന് ആക്രമണം നടത്തിയിട്ടുണ്ട്.

1398ല്‍ ദില്ലിയിലേക്ക് നടത്തിയ ആക്രമണമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഗസ്‌നിയിലെ മഹ്മൂദിന്റെ ആക്രമണങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള അക്രമവും കൂട്ടക്കൊലയുമാണ് തിമൂര്‍ നടത്തിയത്. ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികള്‍, ഹിന്ദുക്കളോട് അസഹിഷ്ണുത കാണിക്കാത്തതില്‍ രോഷം പൂണ്ടാണ് തിമൂര്‍ ഈ ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.

തെക്കോട്ടുള്ള തന്റെ യാത്രയില്‍ ഖവാക്ക് ചുരത്തിനടുത്തുവച്ച്, ഹിന്ദുകുഷിന്റെ തെക്കേ ചെരുവില്‍, കാഫിറിസ്താനിലെ വിഗ്രഹാരാധകരെ ആക്രമിക്കുകയും ചെയ്തു. ഇക്കാലത്ത് ദില്ലിയില്‍ തുഗ്ലക് വംശം അധഃപതിച്ച നിലയിലായിരുന്നു. തിമൂര്‍ നടത്തിയ ഇന്ത്യനാക്രമണം അതിരൂക്ഷമായ രക്തച്ചൊരിച്ചിലും മറ്റുനാശനഷ്ടങ്ങളും ഉണ്ടാക്കിയ കൊള്ളയടിക്കല്‍ മാത്രമായിരുന്നു.

ദില്ലിയില്‍ പ്രവേശിക്കുന്നതിന്റെ തലേദിവസം ഒരു ലക്ഷത്തിലധികം യുദ്ധത്തടവുകാരെ വധിക്കുവാന്‍ തിമൂര്‍ ഉത്തരവു നല്കി. ദില്ലി ആക്രമണത്തോടനുബന്ധിച്ച് അനേകായിരം നിരപരാധികളായ ജനങ്ങള്‍ മരിച്ചു. തിമൂറിന്റെ കൈകളിലായ ദില്ലി നഗരം കൊള്ളയടിച്ച് നഗരത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തി. ഈ നാശനഷ്ടങ്ങള്‍ നികത്തിയെടുക്കുവാന്‍ അടുത്ത ഒരു നൂറ്റാണ്ടുകാലം വേണ്ടിവന്നു. തിമൂര്‍ ദില്ലിയില്‍ പതിനഞ്ചു ദിവസം മാത്രമേ താമസിച്ചുള്ളൂ. ഇത്രയും സമയത്തിനുള്ളില്‍ ദില്ലിയിലും പരിസരപ്രദേശങ്ങളിലും നിന്ന് കഴിയുന്നിടത്തോളം സ്വത്തുക്കള്‍ ഇദ്ദേഹത്തിന്റെ സൈന്യം കൊള്ളയടിച്ചു. ആ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. 1399 മേയ് മാസത്തോടുകൂടി തിമൂര്‍ സമര്‍ക്കണ്ഡില്‍ തിരിച്ചെത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top